Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 9:51 am

Menu

Published on January 31, 2019 at 5:22 pm

മുടിയിലെ നര പിഴുത് കളയുന്നവർ സൂക്ഷിക്കുക…

does-plucking-grey-hair-result-more-growing-back

മുടിയുടെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കണം. മുടിയിൽ വെള്ള നര കണ്ടാൽ അൽപം ശ്രദ്ധിക്കണം. കാരണം അത് അൽപം ശ്രദ്ധിക്കേണ്ടതാണ്. കേശസംരക്ഷണത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുന്നവർക്ക് മുടിയിലെ നര ഉണ്ടാക്കുന്ന പ്രതിസന്ധികൾ ചില്ലറയല്ല. പല കേശസംരക്ഷണ പ്രതിസന്ധികളും ആരം‌ഭിക്കുന്നത് ഇതിലൂടെയാണ്. അതുകൊണ്ട് തന്നെ ഇതിനെ ഇല്ലാതാക്കാൻ പലരും മുടി പിഴുത് കളയാറാണ് പതിവ്.

എന്നാൽ ഒരു നരച്ച മുടി പിഴുത് കളയുമ്പോൾ അത് തലയില്‍ ചിലത് കാണിക്കുന്നുണ്ട്. കേശസംരക്ഷണത്തിന്‍റെ കാര്യത്തിൽ ശ്രദ്ധിക്കുമ്പോൾ മുടിയിലെ നര പ്രധാനം തന്നെയാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഓരോ നരച്ച മുടി പറിക്കുന്തോറും അത് എന്തൊക്കെ മാറ്റങ്ങൾ മുടിയിൽ ഉണ്ടാക്കുന്നു എന്ന് നോക്കാം.

വെളുത്ത മുടി പിഴുത് കളയുമ്പോൾ;
വെളുത്ത മുടി പിഴുത് കളഞ്ഞാല്‍ അവിടെ അതിലിരട്ടി വെളുത്ത മുടികള്‍ ഉണ്ടാവും എന്നാണ് വിശ്വാസം. എന്നാല്‍ കൂടുതല്‍ നരച്ച മുടി ഉണ്ടാവാന്‍ കാരണം മുടി പിഴുത് കളയുന്നതല്ല. അത് പ്രകൃത്യാ തന്നെ ഉണ്ടാവുന്നതാണ്.അതുകൊണ്ട് നരച്ച മുടി പിഴുത് കളയുമ്പോൾ അതിന് പകരം രണ്ടെണ്ണം ഉണ്ടാവും എന്നത് വെറും മിഥ്യാ ധാരണയാണ്. അതുകൊണ്ട് ഇക്കാര്യത്തിൽ ടെൻഷനാവേണ്ട ആവശ്യമില്ല എന്ന് പറയാം.

ഷാമ്പൂ ഉപയോഗിക്കുമ്പോൾ;
ആദ്യം ഷാമ്പൂ ഉപയോഗിക്കാം പിന്നീട് കണ്ടീഷണര്‍ ഉപയോഗിച്ചാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം എന്നാണ് വിശ്വാസം. എന്നാല്‍ ഷാമ്പൂ ഉപയോഗിക്കുന്ന അതേ ബ്രാന്‍ഡിലുള്ള കണ്ടീഷണര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ അത് നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുക. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം.

മുടി കളര്‍ചെയ്യുമ്പോൾ;
ഗര്‍ഭാവസ്ഥയിലും സൗന്ദര്യസംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്നവരാണ് പലരും. ഈ അവസ്ഥയില്‍ മുടി കളര്‍ ചെയ്യുന്നത് നല്ലതല്ല എന്ന് പറയാറുണ്ട്. കാരണം ഇതിലുണ്ടാകുന്ന അമോണിയയാണ് പ്രശ്‌നമാകുന്നത്. എന്നാല്‍ അമോണിയ അടങ്ങാത്ത ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് കൊണ്ട് യാതൊരു ബുദ്ധിമുട്ടും ഇല്ല.

ഉത്പ്പന്നങ്ങളുടെ വില;
വില കൂടിയ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതാണ് മുടിയ്ക്ക് ആരോഗ്യം നല്‍കുന്നത് എന്ന് വിചാരിയ്ക്കുന്നവരുണ്ട്. എന്നാല്‍ ഇതിലുപരി പോഷകങ്ങള്‍ നിറഞ്ഞ ഡയറ്റും മുടിയ്ക്ക് ആരോഗ്യം നല്‍കുന്നതാണ്. മറ്റേതെല്ലാം തികച്ചും തെറ്റായ ധാരണയാണ്.

ബിയറും മുടിയും;
ബിയര്‍ ഷാമ്പൂ ഇന്ന് പലരും ഉപയോഗിക്കാറുണ്ട്. ബിയര്‍ ഉപയോഗിച്ച് മുടി കഴുകുന്നത് മുടിയെ സോഫ്റ്റ് ആക്കും എന്നൊരു ധാരണ ഉണ്ട്. എന്നാല്‍ അത് തികച്ചും തെറ്റായ ധാരണയാണ്. കാരണം ബിയറിലെ ആല്‍ക്കഹോള്‍ ഘടകം മുടിയെ ഡ്രൈ ആക്കുകയാണ് ചെയ്യുന്നത്.

ഇടക്കിടെ മുടി വെട്ടാം;
ഇടക്കിടെ മുടി വെട്ടുന്നത് മുടി വളര്‍ച്ച വേഗത്തിലാക്കും എന്നൊരു ധാരണയുണ്ട്. എന്നാല്‍ ആരോഗ്യകരമായ തലയോട്ടിയാണ് മുടി വളര്‍ച്ചയെ സഹായിക്കുന്നത്.

മുടിയുടെ അറ്റം പിളരുന്നത്;
മുടിയുടെ അറ്റം പിളരുന്നതാണ് എപ്പോഴും പലരേയും പ്രശ്‌നത്തിലാക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. അതുകൊണ്ട് തന്നെ മുടിയുടെ അറ്റം പിളരുന്നത് ഒഴിവാക്കാന്‍ രണ്ട് മാസത്തിലൊരിക്കല്‍ മുടി മുറിയ്ക്കുന്നത് നന്നായിരിക്കും.

Loading...

Leave a Reply

Your email address will not be published.

More News