Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നായ സ്‌നേഹത്തോടെ നക്കിതുടയ്ക്കാന്‍ വരുമ്പോള്‍ സമ്മതിക്കാതെ ഓടിച്ചുവിടാറുണ്ട്.എന്നാൽ ഇനി അതിന്റെ ആവശ്യമില്ല.കാരണം നായയുടെ നക്കിത്തുടയ്‍ക്കൽ നിങ്ങളുടെ ആരോഗ്യം വർദ്ധിപ്പിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.നായ നക്കിത്തുടയ്‍ക്കുന്പോൾ നമ്മുടെ ശരീരത്തിൽ എത്തിച്ചേരുന്ന ബാക്‍ടീരിയകൾ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്നാണ് പഠനങ്ങൾ. നായ്‍ക്കൾക്കൊപ്പമുള്ള ജീവിതം മനഃക്കരുത്ത് വർദ്ധിപ്പിക്കുമെന്നും. നായയുടെ ഉമിനീരിലെ ബാക്‍ടീരിയകൾ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുമെന്നാണ് പഠനം. കുട്ടികൾ കൂടുതൽ സമയം നായ്‍ക്കൾക്കൊപ്പം കളിക്കുന്നത് ആസ്മയും അലർജിയും അകറ്റുന്നതിന് സഹായിക്കുമെന്നും പഠനത്തിൽ പറയുന്നു. ഇതിനു പുറമേ പ്രായമേറിയവര്‍ വീടുകളില്‍ നായ്ക്കളെ വളര്‍ത്തുന്നത് ഉറക്കം മെച്ചപ്പെടാന്‍ സഹായിക്കുമെന്നും പഠനത്തില്‍ പറയുന്നു. കൂടാതെ പേശിയുടെയും എല്ലുകളുടെയും ബലം വര്‍ധിക്കും. ചലന ശേഷി കൂടും. ഇതിനെല്ലാം പുറമേ മൊത്തത്തില്‍ സന്തോഷം വര്‍ധിക്കുന്നതിനും സഹായിക്കുമെന്നും പഠനം പറയുന്നുണ്ട്. യൂണിവേഴ്‌സിറ്റി ഓഫ് അരിസോണ, യൂണിവേഴ്‌സിറ്റി ഓഫ് കൊളോറാഡോ എന്നിവിടങ്ങളിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകൾ ഉള്ളത്.
Leave a Reply