Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഡോക്ടര്‍മാര്‍ക്ക് വിചിത്ര നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. രോഗികളെ ഫേസ്ബുക്ക് അടക്കമുള്ള തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ സുഹൃത്താക്കരുതെന്നാണ് ഐ.എം.എയുടെ പുതിയ നിര്‍ദേശം.
നേരത്തെ ചികിത്സിച്ചിരുന്നവരേയും നിലവില്‍ ചികിത്സയിലിരിക്കുന്നവരോടും ഇത്തരത്തില്‍ യാതൊരു ബന്ധവും പാടില്ലെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കൂടാതെ പൊതുവേദിയിലും മറ്റും വെച്ച് ഇവര്‍ക്കൊപ്പം മദ്യപിക്കരുതെന്നതും നിര്‍ദേശങ്ങളില്‍ പെടുന്നു. ഇത് ഇരുവരും തമ്മിലുള്ള ബന്ധത്തെ തകര്‍ക്കുമെന്ന് വിലയിരുത്തിയാണ് നിര്‍ദേശം. ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് നല്ലശീലം പറഞ്ഞുകൊടുക്കേണ്ടവരാണെന്നും അവരിലേക്ക് തെറ്റായ ശീലങ്ങള്‍ കാണിക്കരുതെന്നും ഐ.എം.എ ദേശീയ അധ്യക്ഷന്‍ കെ.കെ അഗര്‍വാള്‍ പറഞ്ഞു.
ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധം പരസ്പര വിശ്വാസത്തില്‍ പടുത്തുയര്‍ത്തിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതില്‍ ചോദ്യം ചെയ്യാന്‍ ഇടവരുത്തരുതെന്നും പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു. ഇത്തരത്തില്‍ മറ്റുള്ള ബന്ധങ്ങള്‍ രോഗികളില്‍ സംശയമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Leave a Reply