Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 12:18 pm

Menu

Published on January 11, 2019 at 5:44 pm

കുട്ടികൾക്ക് ബേക്കറി പലഹാരങ്ങൾ കൊടുക്കുമ്പോൾ സൂക്ഷിക്കുക..

dont-give-bakery-to-childrens

കുട്ടികളില്‍ കാണുന്ന നാലു രോഗങ്ങളുടെ കാര്യത്തില്‍ കേരളത്തിന്റെ സ്ഥിതി വികസിത രാജ്യങ്ങളുടേതിന് സമാനമാവുന്നു. പൊണ്ണത്തടി, അന്തരീക്ഷ മലിനീകരണം മൂലമുണ്ടാവുന്ന ശ്വാസകോശ രോഗങ്ങള്‍, ഭാവിയില്‍ പ്രമേഹം ഉണ്ടാവും വിധമുള്ള ഭക്ഷണശൈലി, മെറ്റേണല്‍ ഡിപ്രൈവേഷന്‍ (അമ്മയില്‍നിന്ന് വേണ്ടത്ര ശ്രദ്ധ കിട്ടാത്തതിനാലുള്ള വിഷമങ്ങള്‍) എന്നീ വികസിത രാജ്യങ്ങളിലെ കുട്ടികളില്‍ കണ്ടുവരുന്ന രോഗങ്ങളാണ് കേരളത്തിലും പ്രശ്‌നമാവുന്നത്.

*ആരോഗ്യകരമല്ലാത്ത പൊണ്ണത്തടി കുട്ടികളില്‍ വര്‍ധിച്ചുവരാന്‍ കാരണം, കളികള്‍ കുറഞ്ഞതും ജങ്ക് ഫുഡ് ഉപയോഗം കൂടിയതും ഏറെനേരം ടി.വി.ക്കും മൊബൈലിനും കംപ്യൂട്ടറിനും മുന്നില്‍ ചെലവഴിക്കുന്നതുമാണ്. ജീവിതശൈലീ രോഗമായാണ് ഇതിനെ വിദഗ്ധര്‍ വിലയിരുത്തുന്നത്. ഫാസ്റ്റ് ഫുഡുകള്‍ കുറയ്ക്കുക, പഠനസമ്മര്‍ദം കുറയ്ക്കുക, വ്യായാമം എന്നിവയാണ് പരിഹാരം.

*ഓരോ 10 വര്‍ഷത്തിനിടയിലും ഹൃദ്രോഗബാധ ഉണ്ടാവുന്ന പ്രായം 5-10 വര്‍ഷം പിന്നോട്ടാവുന്ന സ്ഥിതി കേരളത്തിലുണ്ട്. 30-35 വയസ്സുമുതല്‍ രക്തക്കുഴലുകളും ഹൃദയവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ കാണപ്പെടുന്നതിനു കാരണം കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ തുടരുന്ന ജീവിതചര്യകളാണ്.

*ബേക്കറി സാധനങ്ങളും മറ്റും കുട്ടികള്‍ക്ക് കൂടുതലായി നല്‍കുന്നത് 30 കഴിയുമ്പോഴേ പ്രമേഹബാധിതരായി കുട്ടികള്‍ മാറാന്‍ കാരണമാവും. കുട്ടികള്‍ക്ക് മധുരമേറിയ പലഹാരങ്ങളും പാനീയങ്ങളും നിയന്ത്രിക്കണം. പ്രിസര്‍വേറ്റീവുകള്‍, രുചിവര്‍ധനയ്ക്കുള്ള രാസവസ്തുക്കള്‍ തുടങ്ങിയവ ഒഴിവാക്കണം. ഭക്ഷണത്തിന് കൃത്രിമനിറങ്ങള്‍ നല്‍കുന്നതും കുറയ്ക്കുക.

*മെറ്റേണല്‍ ഡിപ്രൈവേഷന്‍ സിന്‍ഡ്രോം കേരളത്തില്‍ പുതിയ പ്രശ്‌നമാണ്. കുട്ടി ഏറ്റവും ഇഷ്ടപ്പെടുന്നത് അച്ഛനമ്മമാരുടെ സാമീപ്യവും സാന്നിധ്യവുമാണ്. അണുകുടുംബങ്ങള്‍ ഏറിയതും അമ്മമാര്‍ ജോലിയെടുക്കുന്നത് കൂടിയതും മറ്റും കുട്ടിക്ക് അമ്മമാരുടെ സാമീപ്യം തീരെ കുറയുന്നു. ഇത് കൂടെക്കൂടെ രോഗങ്ങള്‍ക്ക് കാരണമാവുന്നു. രോഗം വന്നാല്‍ അമ്മയുടെ അടുപ്പം എപ്പോഴും കിട്ടുമല്ലോ എന്ന് മനസ്സില്‍ കരുതുന്ന കുട്ടികള്‍ വരെയുണ്ട്. അമ്മയുടെ സാന്നിധ്യം, പരിഗണന എന്നിവ തന്നെയാണ് ഇതിനുള്ള പ്രധാനചികിത്സ.

*ശ്വസനരോഗങ്ങളും അലര്‍ജിയും അണുബാധയുമൊക്കെ കൂടിവരുകയാണ്. അലര്‍ജിക്കുള്ള കാരണം കണ്ടെത്തി തടയുന്നതിനു പകരം ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നത് അശാസ്ത്രീയമാണ്. ശ്വസനപ്രശ്‌നത്തിനുകാരണം പൊടി (അലര്‍ജെന്റ്)യാണെങ്കില്‍ ആ സാഹചര്യമാണ് ഒഴിവാക്കേണ്ടത്. അന്തരീക്ഷമലിനീകരണമാണ് പ്രധാന കാരണം. കേരളത്തില്‍ കൊച്ചിയിലാണ് ഈ പ്രശ്‌നം ഏറ്റവും കൂടുതല്‍. രണ്ടാം സ്ഥാനത്ത് കോഴിക്കോടാണ്.

*കുട്ടികള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ നല്കുന്നത് കഴിവതും കുറയ്ക്കണം. ഒരിക്കല്‍ ഡോക്ടര്‍ നിര്‍ദേശിച്ച ആന്റിബയോട്ടിക് സൂക്ഷിച്ചുവച്ച് കുട്ടികള്‍ക്ക് പിന്നീട് നല്കുന്ന രക്ഷിതാക്കള്‍ വരെയുണ്ട്. ഇത്തരം സ്വയംചികിത്സ ആപത്താണ്. കുട്ടിയുടെ പില്‍ക്കാല ജീവിതത്തില്‍ ദോഷകരമാവുന്ന ഒരു മരുന്നും ഒരു സാഹചര്യത്തിലും കുട്ടിക്ക് നല്കരുത്.

Loading...

Leave a Reply

Your email address will not be published.

More News