Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 10:11 am

Menu

Published on May 23, 2019 at 6:09 pm

രാവിലെ ഒരു ഗ്ലാസ് ചൂട് ഏലയ്ക്കാവെള്ളം വെറുംവയറ്റില്‍ കുടിച്ചു നോക്കൂ..

drink-warm-cardamom-water-in-an-empty-stomach

ആരോഗ്യത്തിന് സഹായിക്കുന്ന ശീലങ്ങളില്‍ പലതുമുണ്ട്. ഇതെല്ലാം പാലിയ്ക്കുന്നത് ആരോഗ്യം കാത്തു സംരക്ഷിയ്ക്കുവാന്‍ സഹായിക്കും. അസുഖങ്ങള്‍ വരാതെ തടയുവാന്‍ സഹായിക്കും. ആരോഗ്യത്തെ സംരക്ഷിയ്ക്കുന്നതില്‍ പ്രധാനപ്പെട്ട സ്ഥാനം വെറുംവയറ്റില്‍ ചെയ്യുന്ന ചില ശീലങ്ങള്‍ക്കുണ്ട്. വെറുംവയറ്റില്‍ ചെയ്യുന്ന ഇത്തരം ശീലങ്ങള്‍ ആരോഗ്യപരമായ ഗുണങ്ങളില്‍ പ്രധാനപ്പെട്ടതുമാണ്.

ദിവസം തുടങ്ങുന്നത് ഒരു ഗ്ലാസ് വെള്ളത്തില്‍ നിന്നായാല്‍ ആരോഗ്യപരമായ ഗുണങ്ങള്‍ വര്‍ദ്ധിയ്ക്കുമെന്നു വേണം, പറയാന്‍. വെറുംവയററില്‍ കുടിയ്ക്കുന്ന വെള്ളം ആരോഗ്യപരമായ ഗുണങ്ങള്‍ ഇരട്ടിപ്പിയ്ക്കും.
വെറുംവയററില്‍ കുടിയ്ക്കാവുന്ന വെള്ളം പലതുമുണ്ട്. ഇതില്‍ ചെറുചൂടുള്ള നാരങ്ങാവെള്ളം ഉള്‍പ്പെടെ പലതുമുണ്ട്. ഇതുപോലെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് വെറുംവയറ്റില്‍ കുടിയ്ക്കുന്ന ഏലയ്ക്ക ചതച്ചിട്ട ചെറുചൂടുവെള്ളം.

ഹൃദയത്തിന്റെ ആരോഗ്യത്തിന്

ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്ന ഇളം ചൂടുള്ള ഏലയ്ക്കാവെള്ളം ഹൈ ബിപിയും കൊളസ്‌ട്രോളുമെല്ലം നല്ലപോലെ കുറയ്ക്കും. ഇത് ഹൃദയാരോഗ്യത്തിന് സഹായകമാണ്. പള്‍സ് റേറ്റ് കൃത്യമാക്കാനും ഇത് സഹായിക്കും. ഇതെല്ലാം ഹൃദയാരോഗ്യത്തിന് ഉത്തമവുമാണ്.

നല്ല ദഹനത്തിനുളള മരുന്നു കൂടിയാണ്

നല്ല ദഹനത്തിനുളള മരുന്നു കൂടിയാണ് വെറുംവയററില്‍ കുടിയ്ക്കുന്ന ഇളം ചൂടുള്ള ഏലയ്ക്കാ വെള്ളം. ഗ്യാസ് പ്രശ്‌നങ്ങള്‍ തടയാനും നെഞ്ചെരിച്ചില്‍ തടയാനുമെല്ലാം ഏറെ ഗുണകരമാണിത്.

ക്യാന്‍സര്‍

ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഇത്. ഇതു കൊണ്ടു തന്നെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയുവാന്‍ ഉത്തമവുമാണ്. ഇവ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയും, ഇവ വരുന്നതും തടയും.

വായയുടെ ആരോഗ്യത്തിന്

വായയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ് ഏലയ്ക്കയിട്ടു തിളപ്പിച്ച ഇളം ചൂടുവെള്ളം. വായിലെ ദോഷകരമായ ബാക്ടീരിയകളെ തടയുന്ന ഇത് വായ്‌നാറ്റമകറ്റാനും പല്ലിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തടയാനും സഹായിക്കും. മോണരോഗങ്ങള്‍തതയാനും ഇത് ഏറെ നല്ലതാണ്.

പ്രമേഹ രോഗികള്‍ക്കുളള നല്ലൊരു മരുന്നാണ്

പ്രമേഹ രോഗികള്‍ക്കുളള നല്ലൊരു മരുന്നാണ് ഇത്. ഈ പ്രശ്‌നമുള്ളവര്‍ വെറും വയറ്റില്‍ ചെറു ചൂടുള്ള ഏലയ്ക്കയുടെ വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഏലയ്ക്കയിലെ മാംഗനീസാണ് ഈ ഗുണം നല്‍കുന്നത്.

ഡിപ്രഷന്‍

ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാനും ഏറെ നല്ലതാണ് ഏലയ്ക്കയുടെ വെള്ളം കുടിയ്ക്കുന്നത് . ഇത് ഹോര്‍മോണ്‍ പ്രശ്‌നങ്ങളെ സഹായിക്കുന്നതാണ് കാരണം. ഡിപ്രഷനു കാരണമാകുന്ന ഹോര്‍മോണുകളെ കുറച്ച് സന്തോഷം നല്‍കുന്ന സെറാട്ടനിന്‍ പോലുളള ഹോര്‍മോണ്‍ ഉല്‍പാദനത്തിന് സഹായിക്കുന്ന ഒന്നാണിത്.

സൗന്ദര്യത്തിനും

ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മത്തിന്റെ സൗന്ദര്യത്തിനും ചെറുപ്പത്തിനുമെല്ലാം ഏറെ നല്ലതാണ്. ഇതിലെ വൈറ്റമിന്‍ സി ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിയ്ക്കുന്നു. ഫൈറ്റോന്യൂട്രിയന്റുകള്‍ ചര്‍മത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇതുവഴി ചുളിവുകളും പാടുകളുമെല്ലാം അകറ്റാനും സഹായിക്കും.

തടി

തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് വെറും വയറ്റില്‍ കുടിയ്ക്കാവുന്ന നല്ലൊരു മരുന്നാണ് ഏലയ്ക്കയിട്ടു തിളപ്പിച്ച ചെറുചൂടുവെളളം. ഏലയ്ക്ക ശരീരത്തിന് ചൂടു നല്‍കുന്ന മസാലയാണ്. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തി ശരീരത്തിലെ കൊഴുപ്പു കത്തി്ച്ചു കളയും. തേനിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങളും ശരീരത്തിലെ കൊഴുപ്പു കളയാന്‍ ഏറെ നല്ലതാണ്. ഇത് വെറുവയറ്റില്‍ കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും.

കിഡ്‌നി, ലിവര്‍

കിഡ്‌നി, ലിവര്‍ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണിത്. വെറുംവയററില്‍ ഇതു കുടിയ്ക്കുന്നത് ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ തോതു കുറയ്ക്കാനും ഇത് വെറും വയററില്‍ കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് രക്തധമനികളെ ശുദ്ധമാക്കാനും കൊഴുപ്പു നീക്കാനുമെല്ലാം സഹായകമാണ്.

Loading...

Leave a Reply

Your email address will not be published.

More News