Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:05 am

Menu

Published on October 17, 2016 at 3:40 pm

ദിവസവും ഒരു ഗ്ലാസ് മഞ്ഞള്‍ വെള്ളത്തില്‍ നാരങ്ങാ നീര് ചേർത്ത് കുടിച്ചാല്‍….

drink-warm-lemon-water-with-turmeric-in-the-morning-and-these-things-will-happen-to-your-body

മഞ്ഞളിന്റെ ആരോഗ്യ ഗുണങ്ങൾ പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് .ആന്റി ഓക്‌സിഡന്റായി പ്രവര്‍ത്തിക്കുമെന്ന് മാത്രമല്ല ശരീരത്തിലുണ്ടാകുന്ന പല വിഷമതകള്‍ക്കും പരിഹാരമാകാനും മഞ്ഞളിന് കഴിയും. വയര്‍ എരിച്ചിലും നെഞ്ചെരിച്ചിലും ഇല്ലാതാക്കാന്‍ കഴിയും. ക്യാന്‍സര്‍ സാധ്യതകളും ഇല്ലാതാക്കാം.

രാവിലെ ഒരു ഗ്ലാസ് മഞ്ഞള്‍ വെള്ളത്തില്‍ നാരങ്ങാ നീര് പിഴിഞ്ഞ് കുടിച്ചാല്‍ ശരീരത്തിന് ഗുണകരമായ നിരവധി മാറ്റങ്ങളുണ്ടാവും. ശരീരത്തെ ക്യാന്സറില് നിന്നും മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ രാവിലെ ഈ ചേരുവകള്‍ ചേര്‍ത്ത് ഒരു ഗ്ലാസ് മഞ്ഞള്‍ വെള്ളം ശീലമാക്കിയാൽ നിങ്ങളുടെ ശരീരത്തിന് ഉണ്ടാകുന്ന മാറ്റങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം….

തയ്യാറാക്കേണ്ടവിധം...

നാരങ്ങാ നീര് ഒരു ഗ്ലാസിലേക്ക് പിഴിഞ്ഞെടുക്കുക. ഇതിലേക്ക് അല്‍പം ചൂടുവെള്ളം ചേര്‍ത്ത് നന്നായി ഇളക്കുക. മഞ്ഞള്‍പ്പൊടി ചേര്‍ത്ത് നന്നായി ഇളക്കി മാറ്റിവെക്കുക. അല്‍പസമയത്തിന് ശേഷം അരുചി തോന്നാതിരിക്കാന്‍ അല്‍പം തേന്‍ ചേര്‍ക്കുക. മഞ്ഞള്‍പ്പൊടി താഴേക്ക് അടിയാന്‍ അവസരം നല്‍കിയ ശേഷം പെട്ടെന്ന് തന്നെ കുടിക്കുക.

ഹൃദയ രോഗങ്ങള്‍ ഉണ്ടാവാതെ തടയും

രക്തധമനികളിലെ പ്ലേഗ് രൂപീകരണം തടയാന്‍ മഞ്ഞളിന് കഴിയും. രക്തധമിനികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് ഫലപ്രദമായി തടയാന്‍ രാവിലെ മഞ്ഞള്‍ വെള്ളം കുടിക്കുന്നത് കൊണ്ടാവും.
heart

ക്യാന്‍സര്‍ സാധ്യതകള്‍ ഇല്ലാതാക്കും

കോശവളര്‍ച്ചയും വ്യാപനവും തടയാന്‍ മഞ്ഞളിന്റെ പ്രത്യേക ഗുണങ്ങള്‍ക്ക് കഴിയും. അതിനാല്‍ ദിനം പ്രതിയുള്ള ഉപയോഗം ക്യാന്‍സര്‍ റിസ്‌ക്കുകള്‍ ഇല്ലാതാക്കും.

cancer

പ്രമേഹ സാധ്യതകള്‍ ഇല്ലാതാക്കും

ഇന്‍സുലിന്‍ തടസങ്ങള്‍ ഇല്ലാതാക്കാനും ടൈപ്പ് 2 ഡയബറ്റീസ് ഉണ്ടാകാതിരിക്കാനും മഞ്ഞള്‍പ്പൊടിയുടെ ഉപയോഗം സഹായിക്കും. ശരീരത്തിലെ ബ്ലഡ് ഷുഗര്‍ താഴ്ത്താന്‍ ഇത് കാരണമാകുമെന്നതിനാല്‍ ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ ഡോക്ടറോട് ചോദിച്ച ശേഷം മാത്രം ഇത് ശീലമാക്കുക.

diabates

ആര്‍ത്രൈറ്റിസില്‍ നിന്ന് സംരക്ഷിക്കും

സന്ധിവാതത്തില്‍ നിന്ന് സംരക്ഷിക്കാന്‍ മഞ്ഞളിലെ ആന്റി ഓക്‌സിഡന്റുകള്‍ സഹായിക്കും. സന്ധിവേദനകള്‍ ഇല്ലാതാക്കും.

image

 

Loading...

Leave a Reply

Your email address will not be published.

More News