Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2025 11:28 pm

Menu

Published on February 5, 2015 at 10:35 am

ബിയർ കുടി ശീലമാക്കിയാൽ അല്‍ഷിമേഴ്‌സും പാര്‍ക്കിന്‍സണ്‍സും ഉണ്ടാകില്ലെന്ന് കണ്ടെത്തൽ..!!

drinking-beer-could-help-ward-off-alzheimers-and-parkinsons

ബിയർ പ്രേമികൾക്ക് സന്തോഷിക്കാൻ ഇനി ഒരു കാരണം കൂടി. ദിവസവും ബിയര്‍ കുടിക്കുന്നത്  അല്‍ഷിമേഴ്‌സും പാര്‍ക്കിന്‍സണ്‍സും ഉണ്ടാകില്ലെന്ന് കണ്ടെത്തിയിരിക്കുന്നു.ബിയറില്‍ സാന്‍തോഹുമോള്‍ അഥവാ എക്‌സ്എന്‍ എന്ന ഒരു രാസവസ്തു അടങ്ങിയിട്ടുണ്ട്. അല്‍ഷിമേഴ്‌സിന്റെ ഭാഗമായി മസ്തിഷ്‌കകോശങ്ങള്‍ നശിക്കുന്നതിനെ പ്രതിരോധിക്കാന്‍ എക്‌സ്എന്നിന് കഴിവുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.ചൈനയിലെ പരമ്പരാഗത ഔഷധങ്ങളില്‍ പലതിലും വ്യാപകമായി ഹോപ് ചെടിയുടെ ഉണങ്ങിയ പെണ്‍കുലകളില്‍ നിന്നുള്ള ഹോപ്പുകള്‍ പണ്ടുകാലം മുതലെ ഉപയോഗിക്കുന്നുണ്ട്. ഇതേ ഔഷധം ബിയറുകളുടെ ചേരുവയായി ചേര്‍ക്കുന്നുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ചൈനയിലെ ലാന്‍സൗ സര്‍വകലാശാലയിലെ ഗവേഷകനായ ഡോ. ജിയാതഗ്വോ ഫാന്‍ഗാണ് ഇതു സംബന്ധിച്ച ഗവേഷണത്തിന് നേതൃത്വം നൽകിയിരിക്കുന്നത് .ആന്റിഓക്‌സിഡേഷന്‍, കാര്‍ഡിയോ വാസ്‌കുലര്‍ പ്രൊട്ടക്ഷന്‍,അര്‍ബുദ പ്രതിരോധം,വൈറസ് പ്രതിരോധം, തുടങ്ങിയ നിരവധി ഗുണങ്ങള്‍ അടങ്ങിയ ഘടകമായതിനാലാണ് ബിയറിലെ എക്‌സ്എന്‍ എന്ന രാസവസ്തുവിനെ ഗവേഷകര്‍ ശ്രദ്ധിക്കാന്‍ കാരണമായത്.എലികളില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെയാണ് ഈപുതിയ കണ്ടെത്തൽ .  ഗവേഷണത്തിന്റെ ഭാഗമായി ശാസ്ത്രജ്ഞര്‍ ബിയറില്‍ നിന്നും എക്‌സ്എന്‍ വേര്‍തിരിച്ചെടുക്കുകയും വിവിധ ലബോറട്ടറി പരീക്ഷണങ്ങളിലൂടെ അത് എലികളിലെ മസ്തിഷ്‌കകോശങ്ങളില്‍ പരീക്ഷിക്കുകയുമായിരുന്നു. കോശങ്ങളില്‍ ഉണ്ടാകുന്ന ഓക്‌സിഡേറ്റീവ് സമ്മര്‍ദത്തെ കുറയ്ക്കാന്‍ എക്‌സ്എന്‍ സഹായകമാകുന്നുവെന്ന് ഇവർ കണ്ടെത്തി .അഗ്രികള്‍ച്ചറല്‍ ആന്‍ഡ് ഫുഡ് കെമിസ്ട്രി ജേര്‍ണലിലാണീ ഗവേഷണഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.ബിയര്‍ കഴിച്ചാല്‍ അല്‍ഷിമേഴ്‌സുണ്ടാകാനുള്ള സാധ്യതയേറുമെന്നായിരുന്നു ഇതിനുമുമ്പുണ്ടായ ചില പഠനങ്ങൾ കണ്ടെത്തിയിരുന്നത് . മധ്യവയസ്സില്‍ ബിയര്‍ അമിതമായി അകത്താക്കുന്നത് പില്‍ക്കാലത്ത് അല്‍ഷിമേഴ്‌സ് വരാനുള്ള സാധ്യത മൂന്നിരട്ടി കൂട്ടാനിടയാക്കുമെന്നാണ് മുന്‍കാലത്തെ ഒരു ഗവേഷത്തിലൂടെ തെളിഞ്ഞിരുന്നത്. ബിയര്‍ മസ്തിഷ്‌ക കലകള്‍ക്ക് നാശമുണ്ടാക്കുകയും അതിലൂടെ അല്‍ഷിമേഴ്‌സിന് വഴിയൊരുങ്ങുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകിയിരുന്നു.എന്നാൽ ഈ കണ്ടെത്തലുകളെല്ലാം തെറ്റാണെന്ന് വെളിപ്പെടുത്തുന്നതാണ് പുതിയ പഠന റിപ്പോർട്ടുകൾ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News