Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2025 8:36 am

Menu

Published on December 15, 2017 at 6:41 pm

ഇനി ധൈര്യമായി ഡ്രൈഫ്രൂട്ട്‌സ് കൊറിച്ചോളൂ; ഹൃദയം ചിരിക്കും

dry-fruits-good-for-heart-health

ബദാം, അണ്ടിപ്പരിപ്പ്, പിസ്ത തുടങ്ങിയ ഡ്രൈഫ്രൂട്ട്‌സ് ഇടയ്ക്ക് കൊറിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് പലരും. എന്നാല്‍ അമിത കലോറിയെന്ന കാര്യം പറഞ്ഞ് പലരും ഇത് ഒഴിവാക്കാറുണ്ട്.

എന്നാലിപ്പോഴിതാ ഡ്രൈഫ്രൂട്ട്‌സ് കൊറിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഹൃദയസംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യതയെ കുറയ്ക്കാന്‍ ഈ ശീലം സഹായിക്കുമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.

ഇന്റര്‍നാഷണല്‍ നട്ട്‌സ് ആന്‍ഡ് ഡ്രൈ ഫ്രൂട്ട് കൗണ്‍സിലിന്റെ സഹകരണത്തോടെ നടത്തിയ പഠനത്തിലാണ് മനുഷ്യന്റെ ആരോഗ്യത്തിന് ഗുണകരമായ നിരവധി ഘടകങ്ങള്‍ ഉണക്കപ്പഴങ്ങളിലുണ്ടെന്ന് കണ്ടെത്തുന്നത്. ബി എം ജെ ഓപ്പണ്‍ ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പ്രത്യേകിച്ചും ഹൃദയാരോഗ്യത്തിന് ഡ്രൈഫ്രൂട്ട്‌സ് സഹായിക്കുമെന്നാണ് പഠനത്തില്‍ വ്യക്തമായത്. ജീവകങ്ങള്‍, ഇരുമ്പ്, മഗ്‌നീഷ്യം, പൊട്ടാസ്യം, കാല്‍സ്യം, ഇവ ധാരാളം അടങ്ങിയിരിക്കുന്നു. ഊര്‍ജത്തിന്റെ ഉറവിടമാണ് ഡ്രൈ ഫ്രൂട്ട്‌സ്.

എന്‍ഡോതീലിയന്‍ പ്രവര്‍ത്തനങ്ങളും ഇന്‍ഫ്‌ളമേഷന്റെ ജൈവസൂചകങ്ങളും ഡ്രൈഫ്രൂട്ട്‌സ് ഉപയോഗിക്കുന്നതിന്റെ വെളിച്ചത്തില്‍ പരിശോധിക്കുകയായിരുന്നു. 32 പഠനങ്ങള്‍ പരാമര്‍ശിക്കുന്ന 30 ലേഖനങ്ങള്‍ പഠനസംഘം റിവ്യൂ ചെയ്തു.

ദിവസം 18 മുതല്‍ 35 ഗ്രാം വരെ അണ്ടിപ്പരിപ്പുകള്‍ ഉപയോഗിക്കുന്നത് നല്ലതാണെന്നാണ് ഗവേഷകരുടെ അഭിപ്രായം. എന്‍ഡോതീലിയന്‍ പ്രവര്‍ത്തനത്തെ അണ്ടിപ്പരിപ്പുകളുടെ ഉപയോഗം ഗുണകരമായി സ്വാധീനിക്കുന്നതായി പഠനത്തില്‍ തെളിഞ്ഞു. എന്‍ഡോതീലിയന്‍ പ്രവര്‍ത്തനത്തിനുണ്ടാകുന്ന തകരാറ് ഹൃദയസംബന്ധമായ രോഗങ്ങലിലേക്കാണ് നയിക്കുക.

ഹൃദയസംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുന്നതോടൊപ്പം ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും അണ്ടിപ്പരിപ്പിന്റെ ഉപയോഗത്തിലൂടെ സാധിക്കുന്നു. ഇവ കഴിക്കുന്നതു മൂലം നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്.

നാരുകള്‍ ധാരാളം അടങ്ങിയതിനാല്‍ അണ്ടിപ്പരിപ്പ് ദഹനത്തിനു സഹായകമാണ്. ഹൃദ്രോഗം, അര്‍ബുദം, ഓസ്റ്റിയോപോറോസിസ്, പ്രമേഹം, നാഡീരോഗങ്ങള്‍ എന്നിവയെ പ്രതിരോധിക്കാന്‍ ഇതുവഴി സാധിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News