Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍- സായ്പല്ലവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കലിയുടെ ഫസ്റ്റ് ലൂക്ക് പോസ്റ്ററുകള്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തു വിട്ടത്. ദുല്‍ഖര്‍ അവതരിപ്പിക്കുന്ന സിദ്ധാര്‍ത്ഥ് എന്ന കഥാപാത്രത്തിന്റെ അഞ്ച് മുതല്‍ 28 വരെയുള്ള കാലഘട്ടങ്ങളാണ് കലിയില്‍ ചിത്രീകരിക്കുന്നത്. സിദ്ധാര്‍ത്ഥിന്റെ ഭാര്യ അഞ്ജലി ആയി എത്തുന്നത് സായി ആണ്. പ്രേമത്തിന് ശേഷം സായി പല്ലവി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് കലി.ഒരു റൊമാന്റിക് ആക്ഷന്‍ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമിക്ക് ശേഷം ദുല്‍ഖര്‍ സല്‍മാനും സമീര്‍ താഹിറും ഒന്നിക്കുന്ന ചിത്രമാണിത്. രാജേഷ് ഗോപിനാഥനാണ് തിരക്കഥയെഴുതുന്നത്. സമീര്‍ താഹിറും ഷൈജു ഖാലിദും ആഷിഖ് ഉസ്മാനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
–
–
Leave a Reply