Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:47 am

Menu

Published on February 26, 2018 at 3:35 pm

ബഡ്‌സ് ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ear-buds-may-be-harmful

ചെവി വൃത്തിയാക്കാൻ ഇയര്‍ ബഡ്സ് ഉപയോഗിക്കുന്നത് മിക്കയാളുകളുടെയും ഒരു ശീലമാണ്. എന്നാൽ ഇതിൻറെ ദോഷവശങ്ങളെ കുറിച്ച് പലരും ചിന്തിക്കാറില്ല. ചെവിക്കുള്ളിലെ അഴുക്ക് അഥവാ ചെവിക്കായം നീക്കം ചെയ്യാനാണ് ബഡ്‌സ് ഉപയോഗിക്കുന്നത്. ശരീരത്തിലെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇത് സ്വയം പുറന്തള്ളപ്പെടുന്നവയാണ്. ഇത് പുറത്ത് കളയാൻ വേണ്ടി ബഡ്‌സ് ഉപയോഗിക്കുമ്പോൾ ചെവിക്കുള്ളിലെ മൃദുവായ തൊലിക്ക് പരിക്കേല്‍ക്കാന്‍ കാരണമാകും. ഇത് കേൾവിശക്തിയെ തന്നെ തകരാറിലാക്കിയേക്കും.



ബഡ്‌സ് ഉപയോഗിക്കുമ്പോൾ ചെവിക്കായം കൂടുതല്‍ ഉള്ളിലേക്ക് പോകാനും ചെവിക്കല്ലിനു ക്ഷതം സംഭവിക്കാനും സാധ്യത കൂടുതലാണ്. വളരെ ലോലമായ ചർമ്മമാണ് ചെവിയുടെ ഉൾവശമായ ചെവിക്കനാലിനുള്ളത്. ഇതിനെ സംരക്ഷിക്കുന്നതാണ് ചെവിക്കായം. ബഡ്‌സ് ഉപയോഗിക്കുമ്പോൾ ഇത് ചെവിക്കായം ഉള്ളിലേക്ക് തള്ളപ്പെടുന്നത് മൂലം ഭാവിയിൽ കേൾവിശക്തി പൂർണ്ണമായും നശിക്കാൻ സാധ്യത ഏറെയാണ്. അതിനാൽ ചെവിക്കുള്ളിൽ ചൊറിച്ചിലോ അസ്വസ്ഥതകളോ തോന്നിയാലുടൻ തന്നെ ഡോക്ടറെ കാണുന്നതാണ് നല്ലത്. ചിലയാളുകൾ മൂക്ക് വൃത്തിയാക്കാനും കൺപീള നീക്കം ചെയ്യാനും ബഡ്‌സ് ഉപയോഗിക്കുന്നു. എന്നാൽ ശരീരത്തിലെ ഒരു ഭാഗത്തും ഇതുപോലെ ബഡ്‌സ് കടത്തിവിടാൻ പാടില്ലഎന്നതാണ് യഥാർഥ്യം.

Loading...

Leave a Reply

Your email address will not be published.

More News