Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 12:20 am

Menu

Published on September 9, 2014 at 3:28 pm

എളുപ്പത്തിൽ സുന്ദരനാകാനുള്ള വഴികൾ….

easy-makeover-tips-for-men

പാടുകളില്ലാത്തതും ആരോഗ്യമുള്ളതുമായ തിളങ്ങുന്ന ചര്‍മ്മം എല്ലായ്‌പ്പോഴും ആളുകളെ ആകര്‍ഷിക്കും. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങള്‍ക്കും സുന്ദരനാകാം….
* മുഖം തിളങ്ങിയാല്‍ സൗന്ദര്യം താനേ വരും. ഇതിനായി ആദ്യം അല്‍പ്പം മോയ്‌സ്‌ചുറൈസര്‍ ഉപയോഗിച്ച്‌ കണ്ണുകള്‍ ഈര്‍പ്പമുള്ളതാക്കുക. കണ്ണുകള്‍ വരണ്ടിരിക്കുന്നതായി തോന്നാതിരിക്കാന്‍ ഇത്‌ സഹായിക്കും.  ഇനി സാധാരണ രീതിയില്‍ മേയ്‌ക്കപ്പ്‌ ചെയ്യുക.
* വരണ്ട തലമുടിയാണ് നിങ്ങളുടെതെങ്കിൽ  തലമുടി നന്നായി പരിചരിച്ച്‌ മൃദുവും മിനുസമുള്ളതും ആക്കിയാല്‍ നിങ്ങളുടെ സൗന്ദര്യവും വര്‍ദ്ധിക്കും. ഷാംപൂ ഉപയോഗിച്ച്‌ കഴുകിയതിന്‌ ശേഷം മുടിയില്‍ ഒരു ലീവ്‌ ഇന്‍ കണ്ടീഷനര്‍ പുരട്ടുക. ഇത്‌ മുടിക്ക്‌ തിളക്കം നല്‍കും.
* ചുണ്ടില്‍ ബാമോ ക്രീമോ പുരട്ടുക. ഇത്‌ ചുണ്ടുകളുടെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കും. ബാം പുരട്ടുന്നതിന്‌ മുമ്പ്‌ കണ്‍സീലര്‍ ഉപയോഗിച്ച്‌ ചുണ്ട്‌ മിനുസമുള്ളതാക്കുക.
* സൗന്ദര്യം വര്‍ദ്ധിപ്പിക്കാനുള്ള മറ്റൊരു മാര്‍ഗ്ഗമാണ്‌ കൈകള്‍ മോയ്‌സ്‌ചുറൈസ്‌ ചെയ്യുക എന്നത്‌.  ആദ്യം ആളുകള്‍ ശ്രദ്ധിക്കുന്നത്‌ നമ്മുടെ കൈകളാണ്‌. അതിനാല്‍ അവയുടെ സംരക്ഷണത്തില്‍ ശ്രദ്ധ ചെലുത്തിയേ മതിയാകൂ.
* പതിവായി വ്യായാമം ചെയ്യുന്നത്‌ ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കും. മുഖകാന്തി വര്‍ദ്ധിക്കാന്‍ ഇത്‌ സഹായിക്കും

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News