Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 6:47 am

Menu

Published on January 29, 2019 at 5:13 pm

ആരോഗ്യകരമായി ഭാരം കൂട്ടാൻ എളുപ്പവഴികൾ..

easy-tips-to-get-gain-weight

ആരോഗ്യത്തിന്റെ കാര്യത്തിൽ എല്ലാവരേയും വലക്കുന്ന ഒന്നാണ് പലപ്പോഴും അമിതവണ്ണം. എന്നാൽ അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുന്നവർ തടി കുറക്കാൻ വേണ്ടി ഓടുമ്പോൾ തടിയില്ലാത്തവർ എങ്ങനെയെങ്കിലും തടി കൂട്ടുന്നതിന് വേണ്ടിയാണ് കഷ്ടപ്പെടുന്നത്. എന്നാൽ ആരോഗ്യത്തിന് വേണ്ടി പല വിധത്തിലുള്ള മാർഗ്ഗങ്ങൾ തേടുമ്പോൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഭക്ഷണകാര്യത്തിൽ അൽപം ശ്രദ്ധിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. തടി വർദ്ധിപ്പിക്കുന്നതിന് വേണ്ടി പലതും ചെയ്യുമ്പോൾ അത് ഏതൊക്കെ തരത്തിൽ നിങ്ങളുടെ ആരോഗ്യത്തേയും ബാധിക്കുന്നുണ്ട് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകളില്ലാതെ തന്നെ ആരോഗ്യകരമായി ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് വേണ്ടി അൽപം ശ്രദ്ധിക്കാവുന്നതാണ്.

ഇന്ന് മാർക്കറ്റിൽ നിന്ന് ലഭിക്കുന്ന ഏറ്റവും ഫലപ്രദമായ പ്രോട്ടീൻ പൗഡറും മറ്റും കഴിക്കുന്നവരുണ്ട്. കാരണം എങ്ങനെയെങ്കിലും തടി കൂട്ടാൻ വേണ്ടി ശ്രമിക്കുമ്പോൾ അത് ആരോഗ്യത്തെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കണം. എന്നാൽ എത്ര ഭക്ഷണം കഴിച്ചിട്ടും തടി കൂട്ടാൻ പറ്റാത്തവർക്ക് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇതിലൂടെ നമുക്ക് തടി വർദ്ധിപ്പിക്കാവുന്നതാണ്. അതിന് വേണ്ടി ശാസ്ത്രീയമായ ചില കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്. എന്തൊക്കെയാണവ എന്ന് നോക്കാം. ഇതിലൂടെ ശരീരത്തിന് ആരോഗ്യകരമായ തൂക്കം വർദ്ധിപ്പിക്കാവുന്നതാണ്. മാത്രമല്ല രോഗങ്ങളേയും നമുക്ക് ഒരു പരിധി വരെ ഇല്ലാതാക്കാൻ സാധിക്കുന്നു.

കലോറി

കലോറി കൂടുതൽ കഴിക്കുന്നത് പലപ്പോഴും അമിതവണ്ണത്തിലേക്ക് നമ്മളെ നയിക്കുന്നു. എന്നാൽ ഇത്തരം അവസ്ഥകൾ ഒരിക്കലും തടിയില്ലാത്തവരെ ബാധിക്കുന്നില്ല. നാം കഴിക്കുന്ന ഭക്ഷണത്തില്‍ കലോറി അളവ് വര്‍ദ്ധിപ്പിക്കുക. പുരുഷന്‍മാരില്‍ 2200 ഉം സ്ത്രീകളില്‍ 1900വും ആണ് കലോറി അളവ്. എന്നാല്‍ ഭക്ഷണത്തില്‍ കൂടുതല്‍ കലോറി ഉള്‍പ്പെടുത്തുക വഴി 1000 അധിക കലോറി നമുക്ക് ലഭിക്കുന്നു. അതോടെ ആരോഗ്യകരമായ അവസ്ഥകൾക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇനി കലോറി കൂടുതൽ ഉള്ള ഭക്ഷണം കഴിക്കാവുന്നതാണ്.

ധാന്യങ്ങൾ

ആരോഗ്യസംരക്ഷണത്തിന് ധാന്യങ്ങൾ വളരെ അത്യാവശ്യമാണ്. എന്നാൽ പലപ്പോഴും ധാന്യങ്ങൾ കഴിക്കാത്തവരാണ് നമുക്ക് ചുറ്റും. ഇവരാകട്ടെ എത്രയൊക്കെ ചെയ്തിട്ടും തടിക്കുന്നില്ല എന്ന പരാതി മാത്രമോ? എന്നാൽ ഇനി ഈ ഭക്ഷണങ്ങൾ ഒന്ന് കഴിച്ച് നോക്കൂ. പാലും പാലുല്‍പ്പന്നങ്ങളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പച്ചക്കറികളേക്കാള്‍ കൂടുതലായി മുട്ട കഴിക്കുക. ധാന്യങ്ങളും ബീന്‍സും പയറും കൂടുതലായി കഴിക്കുക. ഇതെല്ലാം ആരോഗ്യകരമായ തടി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

പോഷകങ്ങൾ

ആരോഗ്യത്തിന് പോഷകങ്ങൾ ധാരാളം അത്യാവശ്യമാണ്. അല്ലെങ്കിൽ അത് പലപ്പോഴും ആരോഗ്യത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾ ഇല്ലാതിരിക്കുന്നതിന് പോഷകങ്ങൾ ധാരാളം കഴിക്കാൻ ശ്രദ്ധിക്കാവുന്നതാണ്. ധാരാളം പോഷകങ്ങൾ കഴിക്കുന്നത് പുതിയ മസിലുകള്‍ ഉണ്ടാവാനും അവയെ പരിപാലിക്കുന്നതിനും സഹായിക്കുന്നു. അതിലൂടെ ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന മാർഗ്ഗങ്ങളിൽ പലതാണ് പോഷകങ്ങള്‍.

ജങ്ക് ഫുഡുകള്‍

ജങ്ക് ഫുഡുകൾ കഴിക്കാൻ കാത്തു നിൽക്കുന്നവരാണ് പലരും. ഇത് തന്നെയാണ് പലപ്പോഴും അമിതവണ്ണത്തിലേക്ക് നയിക്കുന്നത്. എന്നാല്‍ പിന്നീട് ഇത് ആരോഗ്യത്തിന് വില്ലനായി മാറുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്നെ ജങ്ക് ഫുഡുകള്‍ ഒഴിവാക്കി ഡ്രൈ ഫ്രൂട്‌സ്, മില്‍ക്ക് ഷേക്ക്‌സ്, പാല്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ സ്ഥിരമാക്കുക. ഇത്തരം കാര്യങ്ങളിൽ വളരെയധികം ശ്രദ്ധയോടെ പെരുമാറേണ്ടതാണ്.

വ്യായാമം

വ്യായാമം ചെയ്യുന്നത് നല്ലതാണ്. ഇത് തടി കുറക്കാൻ മാത്രമല്ല തടി കൂട്ടുന്നതിനും വ്യായാമം നല്ലതാണ്. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന പല ബുദ്ധിമുട്ടുകളും ഇല്ലാതാക്കി ആരോഗ്യമുള്ള തടി ശരീരത്തിന് നൽകുന്നു. സ്ഥിരമായി വ്യായാമം ചെയ്യുന്നതും എയറോബിക്‌സ് പോലുള്ള അഭ്യാസ മുറകള്‍ പരിശീലിക്കുന്നതും ശരീരത്തിന് ഉന്‍മേഷം നല്‍കും. അതുകൊണ്ട് തന്നെ വ്യായാമം ഒരിക്കലും മറക്കേണ്ടതില്ല.

വെള്ളം കുടിക്കുക

ഒരിക്കലും വെള്ളം കുടിക്കാതിരിക്കരുത്. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. ഇത് തന്നെയാണ് തടി ഇല്ലാതിരിക്കുന്നതിനും പലപ്പോഴും കാരണമാകുന്നത്. ശരീരത്തിന് ഏറ്റവും അത്യാവശ്യമായിട്ടുള്ള ഘടകമാണ് വെള്ളം. സ്ഥിരമായി വെള്ളം കുടിയ്ക്കുന്നത് ആരോഗ്യപ്രദമായ ശരീരം നല്‍കും.

സ്‌ട്രെസ്സ്

ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്ന ഒന്നാണ് പലപ്പോഴും സ്ട്രെസ്സ്. ഇത് കുറക്കാൻ ശ്രമിക്കുക. അപ്പോൾ തന്നെ ആരോഗ്യം മെച്ചപ്പെടും. ജോലി സ്ഥലങ്ങളിലും സ്വകാര്യ ജീവിതത്തിലും ഉണ്ടാവുന്ന സ്‌ട്രെസ്സ് ശരീരത്തെ ദോഷകരമായി ബാധിക്കും. അതുകൊണ്ടു തന്നെ സ്‌ട്രെസ്സ് കുറയ്ക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം. ഇല്ലെങ്കിൽ അത് ആരോഗ്യത്തെ വളരെയധികം ദോഷകരമായി തന്നെ ബാധിക്കുന്നു.

സന്തോഷത്തോടെ  ഇരിക്കുക

ഏത് വ്യായാമമാണെങ്കിലും ഡയറ്റിംഗ് ആണെങ്കിലും ശരീരത്തില്‍ ഇവയൊക്കെ പ്രാവര്‍ത്തികമാകാന്‍ സമയമെടുക്കും എന്നതാണ് ഏറ്റവും വലിയ കാര്യം. എപ്പോഴും സന്തോഷത്തോടെ ഇരിക്കുകയും ചെയ്യുക. അല്ലെങ്കിൽ അത് ഗുണം ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ആരോഗ്യസംരക്ഷണത്തിൽ മാനസിക സന്തോഷം വളരെ വലിയ ഒരു കാര്യം തന്നെയാണ്.

Loading...

Leave a Reply

Your email address will not be published.

More News