Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആപ്പിള്‍ ആരോഗ്യത്തിന് ഏറെ മികച്ചതാണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. ദിവസം ഒരാപ്പിള്‍ കഴിയ്‌ക്കുന്നത് ഡോക്ടറെ അകറ്റി നിര്‍ത്തുമെന്നു വരെ പറയാറുണ്ട്.ആപ്പിളില്‍ ഫൈറ്റോന്യൂട്രിയന്റുകള്‍, വൈറ്റമിന്‍ സി, ക്വര്‍സെറ്റിന്‍, ബോറോണ്‍ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.എന്നാൽ രണ്ടുമാസം അടുപ്പിച്ച് ഒരാപ്പിള്‍ വീതം കഴിയ്‌ക്കുന്നതു കൊണ്ടുള്ള പ്രയോജനങ്ങള്‍ ഏറെയാണ്.എന്തൊക്കെയാണ് ഇങ്ങനെ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്നറിയണ്ടേ ?
ക്യാന്‍സര്‍
ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ അകറ്റാന്‍ ഇത് ഏറെ നല്ലതാണ്. ഇതിലെ ആന്റിഓക്‌സിഡന്റാണ് ഇതിന് സഹായിക്കുന്നത്.
തടി
കലോറി കുറവുള്ളതുകൊണ്ട് തടി കൂടാതെയിരിയ്‌ക്കും എന്നൊരു ഗുണം കൂടിയുണ്ട്.
ഹൃദയാരോഗ്യത്തിന്
ആപ്പിള്‍ രക്തത്തിന്റെ നൈട്രിക്ക് അമ്ലത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും രക്തം കട്ടപിടിക്കുന്ന അവസ്ഥ ഇല്ലാതാക്കുകയും ഹ്യദയസ്തംഭനം ഒഴിവാകുകയും ചെയ്യുന്നു.
ദഹനത്തിന്
ഇതിലെ ഇന്‍സോലുബിള്‍ ഫൈബര്‍ ദഹനേന്ദ്രിയത്തിലൂടെ ഭക്ഷണം എളുപ്പത്തില്‍ നീങ്ങാന്‍ സഹായിക്കും. ദഹനം എളുപ്പമാക്കും.
കൊളസ്‌ട്രോള്‍
ഇത് നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്‌ക്കാനും ചീത്ത കൊളസ്‌ട്രോള്‍ കുറയ്‌ക്കാനും സഹായിക്കും.
സ്‌ട്രോക്ക് സാധ്യത
അടുപ്പിച്ചു രണ്ടു മാസം ആപ്പിള്‍ കഴിയ്‌ക്കുന്നത് സ്‌ട്രോക്ക് സാധ്യത കുറയ്‌ക്കാന്‍ സഹായിക്കും.
ന്യൂറോളജിക്കല്‍ ആരോഗ്യം
ഇതിലെ ക്വര്‍സെറ്റിന്‍ ന്യൂറോളജിക്കല്‍ ആരോഗ്യം മെച്ചപ്പെടുത്തും. നല്ല മൂഡു നല്‍കും.
പല്ല്
പല്ലിന്റെ കേടൊഴിവാക്കാനും പല്ല് വൃത്തിയാക്കാനുമെല്ലാം അടുപ്പിച്ചു ആപ്പിള്‍ കഴിയ്‌ക്കുന്നത് സഹായിക്കും.
മുഖസൗന്ദര്യം
ആപ്പിള്‍ അരച്ച് 20 മിനുട്ട് മുഖത്ത് പുരട്ടിയാല്‍ ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ ഇല്ലാതാകും. മുഖക്കുരു അകറ്റുന്നതിനും ആപ്പിള്‍ നല്ലതാണ്.
Leave a Reply