Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ് വായ്‌നാറ്റം. മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ വായ് മറച്ചു പിടിച്ചോ അല്ലെങ്കില്‍ ഒരു അകലം പാലിച്ച് നിന്നോ സംസാരിക്കേണ്ടി വരുന്നു. പല കാരണങ്ങള്‍ക്കൊണ്ടും വായ്‌നാറ്റം ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വായ്ക്കുള്ളിലും വയറിലുമുള്ള പ്രശ്‌നങ്ങള്‍ വായ്‌നാറ്റമുണ്ടാക്കാം. മാനസികവും ശാരീരികവുമായി നമ്മളെ തകര്‍ക്കാന് വായ്‌നാറ്റം കാരണമാകുന്നു. എന്നാല്‍ ഇനി അഞ്ച് മിനിട്ട് കൊണ്ട് വായ്‌നാറ്റത്തെ ഇല്ലാതാക്കാം. എങ്ങനെയെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
രണ്ട് നാരങ്ങ, ഒരു കപ്പ് ശുദ്ധമായ വെള്ളം, അരടീസ്പൂണ്‍ കറുവപ്പട്ട, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. എങ്ങനെ വായ്‌നാറ്റത്തെ ഇല്ലാതാക്കാനുള്ള മിശ്രിതം തയ്യാറാക്കാം എന്ന് നോക്കാം.
തയ്യാറാക്കുന്ന വിധം
നാരങ്ങ നീരും കറുവപ്പട്ട പൊടിയും തേനും മിക്‌സ് ചെയ്ത് തണുത്തവെള്ളത്തില്‍ ഒഴിച്ച് നല്ലതുപോലെ കുലുക്കി ഉപയോഗിക്കാം. ഒന്നോ രണ്ടോ സ്പൂണ്‍ എടുത്ത് അഞ്ച് മിനിട്ടോളം കവിള്‍ കൊണ്ടതിനു ശേഷം വായ വൃത്തിയായി കഴുകുക.
തേന്‍
തേനിന് സൗന്ദര്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തിലും വളരെയധികം വലിയ പങ്കാണ് ഉള്ളത്. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വായ്‌നാറ്റം എന്ന വിപത്തിനെ ചെറുക്കുന്നു.
നാരങ്ങ
സിട്രസ് അടങ്ങിയിട്ടുള്ള നാരങ്ങ പല്ലിന് തിളക്കം നല്‍കാനും പല്ലിന്റെ ആരോഗ്യത്തെ സംരക്ഷിക്കാനും എന്നും മുന്നില്‍ തന്നെയാണ്. വായ്നാറ്റത്തെ ചെറുക്കാന്‍ മുന്നിലാണ് നാരങ്ങ.
കറുവപ്പട്ട
കറുവപ്പട്ടയും ആരോഗ്യത്തിനും സൗന്ദര്യത്തിനും മുന്നില്‍ തന്നെയാണ്. വായ്‌നാറ്റം ഉണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കാന്‍ കറുവപ്പട്ടയ്ക്ക് കഴിയും.
ഒരാഴ്ച തുടര്‍ച്ചയായി അഞ്ച് മിനിട്ട് ഇത് ഉപയോഗിക്കാം. ഇത് വായ്‌നാറ്റം കൊണ്ടുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളേയും ദിവസങ്ങള്‍ക്കുള്ളില്‍ പരിഹരിയ്ക്കും.
Leave a Reply