Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 15, 2025 12:09 am

Menu

Published on June 14, 2013 at 5:00 am

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് : ശ്രീലങ്കക്ക് ഏഴു വിക്കറ്റ് ജയം

england-vs-sri-lanka-live-score-icc-champions-trophy-2013-read-more-at-httpindiatoday-intoday-instoryicc-champions-trophy-2013-england-vs-sri-lanka-live-score-odi-match-updates1279946-html

ശ്രീലങ്ക ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റിനു പരാജയപ്പെടുത്തി.ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ സെമി പ്രതീക്ഷകള്‍ നിലനിര്‍ത്തി കൊണ്ട് ശ്രീലങ്ക ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. കുമാര്‍ സംഗക്കാരയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ മികവിലായിരുന്നു ലങ്കന്‍ ജയം. 134 റണ്‍സെടുത്ത് സംഗക്കാര പുറത്താകാതെ നിന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 294 റണ്‍സിന്റെ വിജയമാണ് കൈവരിച്ചത് .പ്രതീക്ഷകള്‍ നിലനിര്‍ത്താനുള്ള നിര്‍ണായകമായ ഒരവസരമായിരുന്നു ഈ മല്‍സരം. മൂന്നാം ഓവറില്‍ പെരേരയുടെ വിക്കറ്റ് നഷ്ടമായശേഷം ഒത്തുചേര്‍ന്ന ദില്‍ഷനും സംഗക്കാരയും ചേര്‍ന്നു 92 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ദില്‍ഷന്‍ 44 റണ്‍സെടുത്ത് പുറത്തായി. പിന്നീട് ഒത്തുചേര്‍ന്ന സംഗക്കാരയും ജയവര്‍ധനെയും പരിചയസമ്പത്തു മുഴുവന്‍ പുറത്തെടുത്ത പ്രകടനമാണ് കാഴ്ചവച്ചത്. ജയവര്‍ധനെ 42 റണ്‍സെടുത്തു. പിന്നീടെത്തിയ നുവാന്‍ കുലശേഖര 38 പന്തുകളില്‍ 58 റണ്‍സെടുത്തു.മധ്യനിരയില്‍ ജോനാഥന്‍ ട്രോട്ടും ജോ റൂട്ടും അവസാന ഒാവറുകളില്‍ രവി ബൊപ്പാരയുമാണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറിലെത്തിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News