Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 10, 2026 11:06 pm

Menu

Published on April 11, 2017 at 1:46 pm

പി.എഫ് അംഗങ്ങള്‍ക്ക് സന്തോഷ വാര്‍ത്ത; മൊബൈല്‍ ഫോണിലൂടെ പണം പിന്‍വലിക്കാനാകും

epf-claims-through-mobile

ന്യൂഡല്‍ഹി: നാലു കോടിയോളം വരുന്ന പ്രോവിഡന്റ് ഫണ്ട് അംഗങ്ങള്‍ക്ക് ഒരു ആശ്വാസ വാര്‍ത്ത. പി.എഫ് ലഭിക്കാന്‍ ഇനി രേഖാമൂലം അപേക്ഷ നല്‍കി കാത്തിരിക്കേണ്ടതില്ല. താമസിയാതെ തന്നെ മൊബൈല്‍ ഫോണിലൂടെ പണം പിന്‍വലിക്കാനാവും.

ഉമാങ് എന്ന ആപ്പ് മുഖേനയാണ് ഇത് സാധ്യമാകുന്നത്. ഉമാങ് എന്നു പറഞ്ഞാല്‍ യൂണിഫൈഡ് മൊബൈല്‍ ആപ് ഫോര്‍ ന്യൂ ഏജ് ഗവേണന്‍സ്, അഥവാ ഇ-ഗവേണന്‍സിന്റെ ഭാഗമായുള്ള പൊതു മൊബൈല്‍ ആപ്.

അപേക്ഷ നല്‍കി മണിക്കൂറുകള്‍ക്കകം തുക നല്‍കാനുള്ള നടപടിയുണ്ടാകുമെന്നാണ് വിവരം. മൂന്നു മണിക്കൂറിനകം പി.എഫ് തുക പിന്‍വലിക്കല്‍ സാധ്യമാക്കാമെന്നാണ് പ്രതീക്ഷ. പുതിയ സംവിധാനം അധികം വൈകാതെ നടപ്പാക്കുമെന്നല്ലാതെ എന്നുമുതല്‍ നിലവില്‍ വരുമെന്ന  അറിയിപ്പ് ലഭ്യമായിട്ടില്ല.

മേയില്‍ നടപ്പാകുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. തൊഴില്‍മന്ത്രി ബണ്ടാരു ദത്താത്രേയയാണ് അപേക്ഷകളില്‍ തീര്‍പ്പുകല്‍പിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം എംപ്‌ളോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ വികസിപ്പിച്ചെടുക്കുന്നതായി ലോക്‌സഭയില്‍ വ്യക്തമാക്കിയത്.

110 റീജനല്‍ ഓഫീസുകള്‍ മാത്രമാണ് ഇതുവരെ കേന്ദ്ര സെര്‍വറുമായി ബന്ധിപ്പിച്ചിട്ടുള്ളത്. എല്ലാ ഫീല്‍ഡ് ഓഫീസുകളെയും ബന്ധിപ്പിക്കുന്ന നടപടി പൂര്‍ത്തിയാകേണ്ടതുണ്ട്. പി.എഫില്‍ നിന്നു പണം പിന്‍വലിക്കല്‍, പെന്‍ഷന്‍ ഫിക്‌സേഷന്‍, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ആനുകൂല്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഒരു കോടി അപേക്ഷകളാണ് രേഖാമൂലം ഇപ്പോള്‍ ലഭിക്കുന്നത്.

ഇതെല്ലാം ഇനി ഓണ്‍ലൈനാകും. ഓണ്‍ലൈന്‍ സംവിധാനം നടപ്പാകണമെങ്കില്‍ ആധാര്‍, ബാങ്ക് അക്കൗണ്ട്, യു.എ.എന്‍ തുടങ്ങിയവ ബന്ധിപ്പിക്കേണ്ടതുണ്ട്. 3.76 കോടി അംഗങ്ങളില്‍ 1.68 പേര്‍ ഇതു ചെയ്തുകഴിഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News