Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 5:42 pm

Menu

Published on June 25, 2013 at 12:54 pm

എന്നും സുന്ദരിയായിരിക്കാന്‍

ever-beauty

എന്നും സുന്ദരിയായിരിക്കാന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്? സൌന്ദര്യം മങ്ങാതെ നോക്കാനിതാ എട്ടു വഴികള്‍.

1. മേക്കപ്പ് എളുപ്പമാക്കാന്‍ സൌന്ദര്യപരിചരണത്തില്‍ ശ്രദ്ധ നല്‍കണം. കൈകാലുകള്‍ വൃത്തിയായിരിക്കുക പ്രധാനമാണ്. രണ്ടാഴ്ചയിലൊരിക്കല്‍ പെഡിക്യൂറും മാനിക്യൂറും ചെയ്യുക. ഇതിനു ശേഷം കൈ, കാല്‍ നഖങ്ങളില്‍ ന്യൂട്രല്‍ നിറങ്ങളിലുള്ള നെയ്ല്‍ പോളീഷ് ഇടുക.

2. ആഴ്ചയില്‍ രണ്ടു ദിവസം മുടി ഷാംപൂ ഉപയോഗിച്ചു വൃത്തിയാക്കി, കണ്ടീഷണര്‍ പുരട്ടുക. എണ്ണമയമുള്ള മുടിയാണെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഷാംപൂ ചെയ്യുക. വരണ്ട മുടിയുള്ളവര്‍ ഹെയര്‍ മോയ്സ്ചറൈസിങ് ക്രീം പുരട്ടണം.

3. ആഴ്ചയിലൊരിക്കല്‍ മുഖം ഫേഷ്യല്‍ ചെയ്യുന്നത് നല്ലതാണ്. എണ്ണമയമുള്ള ചര്‍മമുള്ളവര്‍ ഇടയ്ക്കിടെ ഫേസ് വാഷ് ഉപയോഗിച്ചു മുഖം കഴുകണം.

4. ഇനി മേക്കപ്പിന്‍െറ ആദ്യ പടി. കുളിച്ചു കഴിഞ്ഞാല്‍ മുടി ഉണക്കിയ ശേഷം ചീകി വൃത്തിയാക്കുക. സീറം പുരട്ടിയ ശേഷം മുടി കെട്ടിയാല്‍ പാറിപ്പറക്കാതിരിക്കും.

5. കുളി കഴിഞ്ഞ ശേഷം മുഖത്തു മോയ്സ്ചറൈസിങ് ക്രീം പുരട്ടുക. ക്ളെന്‍സിങ് ലോഷന്‍ ഉപയോഗിച്ചു മുഖം വൃത്തിയാക്കി ടോണര്‍ പുരട്ടുക. ഇതിനു ശേഷം ഫൌണ്ടേഷന്‍ ഇടണം. വരണ്ട ചര്‍മമുള്ളവര്‍ക്കു ലിക്വിഡ് ഫൌണ്ടേഷനാണു യോജിക്കുക.

6. കണ്ണുകള്‍ സുന്ദരമാക്കാന്‍ ഐ ലൈനര്‍ ഉപയോഗിച്ച് ആകൃതി നല്‍കുക. കടുത്ത നിറങ്ങള്‍ ഒഴിവാക്കി ചര്‍മത്തിന്‍െറ നിറത്തിനു ചേരുന്ന കളറിലുള്ള ഐ ഷാഡോ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. കണ്ണുകള്‍ വിടര്‍ന്നതായി തോന്നാന്‍ മസ്കാര ഇടുക.

7. ചുണ്ടുകള്‍ക്കു ലിപ്ലൈനര്‍ കൊണ്ട് നേര്‍മയായി ആകൃതി നല്‍കിയ ശേഷം ലിപ്സ്റ്റിക് ഇടുക.

8. ഉറങ്ങുന്നതിനു മുമ്പ് മേക്കപ് റിമൂവിങ് ക്രീം കൊണ്ടു മുഖത്തെ മേക്കപ്പിന്‍െറ അംശങ്ങള്‍ മുഴുവന്‍ നീക്കം ചെയ്യണം. ഇതിനു ശേഷം മോയ്സ്ചറൈസിങ് ക്രീം പുരട്ടുക.

Loading...

Leave a Reply

Your email address will not be published.

More News