Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 26, 2026 10:46 pm

Menu

Published on February 8, 2017 at 4:02 pm

ചുമ്മാതല്ല നഖം കടിക്കുന്നത്

ever-thought-why-some-people-bite-nails

പലരിലും സാധാരണയായി കണ്ടുവരുന്ന ഒരു ശീലമാണ് നഖം കടി. വെറുതെ ഇരിക്കുമ്പോഴും ടിവി കാണുമ്പോഴുമെല്ലാം നഖം കടിക്കുന്നത് പതിവാക്കിയവര്‍ നിരവധിയാണ്. ചെറുപ്പത്തിലേ ആരംഭിക്കുന്ന ഈ ശീലം പലര്‍ക്കും മുതിര്‍ന്നാലും നിര്‍ത്താന്‍ സാധിക്കാറില്ല.

എന്നാല്‍ നഖം കടിക്ക് പിന്നിലും ചില കാരണങ്ങളുണ്ട്. മാനസികവും ശാരീരികവുമായ കാരണങ്ങളാണ് ഇത്തരത്തില്‍ നഖം കടിക്കുന്നതിലേക്ക് നയിക്കുന്നത്.

ever-thought-why-some-people-bite-nails1

പ്രശസ്ത മനശാസ്ത്രജ്ഞനും ന്യൂറോളജിസ്റ്റുമായ സിഗ്മണ്ട് ഫ്രോയിഡ് പറയുന്നത് ഒരാളുടെ ലൈംഗിക വികാസത്തില്‍ വരുന്ന പ്രശ്‌നങ്ങളാണ് നഖം കടിക്കുന്നതിലേക്ക് നയിക്കുന്നതെന്നാണ്. ഇതിനൊപ്പം ചില പഠനങ്ങളും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.

ടെന്‍ഷന്‍, മടുപ്പ്, മാനസികസമ്മര്‍ദ്ദം, ആകാംക്ഷ എന്നിവ അനുഭവപ്പെടുമ്പോഴും ചിലര്‍ നഖംകടിക്കും. തലച്ചോറിന്റെ ചില പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണിത്. ഏകാന്തത, ഇച്ഛാഭംഗം എന്നിവ നഖംകടി വര്‍ദ്ധിക്കാന്‍ കാരണമാകുമെന്നും പറയപ്പെടുന്നു.

ever-thought-why-some-people-bite-nails2

ചില മാനസികപ്രശ്നങ്ങള്‍ മൂലവും ഇതുണ്ടാകാം. ഭയം, അമിത ശ്രദ്ധ, അമിത വൃത്തി എന്നിവ മൂലമുള്ള ഒബ്‌സെസ്സീവ് കംപള്‍ഷന്‍ ഡിസോര്‍ഡര്‍ (ഒഡിഡി) ഉള്ളവരില്‍ നഖം കടി കൂടുതലായി കണ്ടുവരാറുണ്ട്.

കൂടാതെ ഹൈപ്പര്‍ ആക്ടീവായ കുട്ടികളിലും നഖംകടി ശീലം കണ്ടുവരുന്നു. ഓപ്പോസിഷണല്‍ ഡിഫയന്റ് ഡിസോര്‍ഡറുള്ള കുട്ടികളിലും ഈ ശീലം കണ്ടുവരുന്നു.

എല്ലാ കാര്യങ്ങളിലും നല്ലരീതിയില്‍ നന്നായി തന്നെ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരിലും ഈ ശീലം കണ്ടുവരുന്നു. ചെയ്യുന്ന കാര്യത്തില്‍ എന്തെങ്കിലും ചെറിയ വീഴ്ച വന്നാല്‍ത്തന്നെ ഇത്തരക്കാര്‍ക്ക് സഹിക്കാനാകില്ല. ഇവരിലും നഖംകടി ശീലം കാണാറുണ്ട്.

ever-thought-why-some-people-bite-nails3

നഖം കടിക്കുന്നതിന് മാനസികപ്രശ്നങ്ങള്‍ മാത്രമല്ല കാരണം. മറിച്ച് നഖത്തിന് ചുറ്റുമുള്ള ചൊറിച്ചില്‍, തടിപ്പ് എന്നിവയൊക്കെ കാരണം ചിലര്‍ നഖംകടിക്കാറുണ്ട്. നഖംകടിക്കുമ്പോള്‍ ചൊറിച്ചില്‍ മൂലമുള്ള അസ്വസ്ഥത കുറയുമെന്ന് കരുതിയാണ് ഇങ്ങനെ ചെയ്യുന്നത്.

മാത്രമല്ല നഖം കടിക്കുന്നത് വിരലില്‍ മുറിവുണ്ടാകാന്‍ കാരണമാകും. അണുബാധയ്ക്കും ഇത് വഴിവെക്കും. യോഗ, മെഡിറ്റേഷന്‍ എന്നിവയിലൂടെ നഖം കടിക്കുന്ന ശീലം മാറ്റിയെടുക്കാനാകും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News