Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കണ്ണുകള്‍ക്ക് അസ്വസ്ഥതയും മറ്റ് പ്രയാസങ്ങളും അനുഭവിക്കാത്തവര്‍ ഇപ്പോള്‍ വിരളമായിരിക്കും. മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവയുടെയെല്ലാം ദിവസേനയുള്ള ഉപയോഗം കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യുന്നുണ്ട്. പല അസ്വസ്ഥതകളും ഇതിന്റെ ഭാഗമായുണ്ടാകുന്നു. എന്നാല്‍ ഈ അസ്വസ്ഥതകള്‍ കുറയ്ക്കുന്നതിനും കണ്ണുകളെ ആരോഗ്യത്തോടെ കാത്തു സൂക്ഷിക്കാനും ചില ലളിതമായ വ്യായാമങ്ങളിലൂടെ സാധിക്കും.ഇവിടെയിതാ കണ്ണുകള്‍ക്കായി ചില ലളിതമായ വ്യായാമങ്ങള്‍
കൈകള്‍ കൊണ്ട് ചൂട് പിടിക്കുക
നിങ്ങളുടെ കൈകള്‍ ഇളം ചൂടുവരുന്നതുരെ 10-15 മിനിറ്റ് കൂട്ടിയുരക്കുക. എന്നിട്ട് അവ കണ്ണുകള്‍ക്ക് മുകളില്‍ വെക്കുക. കൃഷ്ണമണിയില്‍ നേരിട്ട് കൈകള്‍ അമരാതെ കൈകള്‍ പതുക്കെ വേണം വെക്കാന്‍. ഇങ്ങനെ കണ്ണുകള്‍ക്ക് ചൂടൂ നല്‍കുന്നത് കണ്ണുകളിലെ പേശികള്‍ക്ക് ഗുണം ചെയ്യും.
കണ്ണുകള്‍ ആവര്‍ത്തിച്ച് അടയ്ക്കുക
ഓരോ മൂന്ന്-നാല് സെക്കന്‍ഡുകളിലും കണ്ണുകള്‍ ചിമ്മുന്നത് കണ്ണുകളിലെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സാധിക്കും. കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോഴും ടിവി കാണുമ്പോഴുമെല്ലാം നമ്മള്‍ കണ്‍ ചിമ്മാന്‍ മറന്നുപോവാറുണ്ട്. അല്‍പനേരമെങ്കിലും കണ്ണുകള്‍ ചിമ്മി കണ്ണുകള്‍ക്ക് വിശ്രമം നല്‍കുക.
ദൂരെയുള്ള വസ്തുവില്‍ ദൃഷ്ടി പതിപ്പിക്കുക
ആറ് മുതല്‍ പത്ത് മീറ്റര്‍ അകലെയുള്ള ഒരുവസ്തുവില്‍ ദൃഷ്ടിപതിപ്പിച്ച് തലയനക്കാതെ അല്‍പനേരം നോക്കി നില്‍ക്കുക. ഇത് കണ്ണുകളിലെ ചില പേശികളുടെ തളര്‍ച്ച കുറയ്ക്കാന്‍ സഹായിക്കും.
കണ്ണുകള്‍ ചുഴറ്റുക
കണ്ണുകള്‍ തുറന്നു പിടിച്ച്. കൃഷ്ണമണി വൃത്താകൃതിയില്‍ ചലിപ്പിക്കുക. ഇത് നാല് തവണയെങ്കിലും ആവര്ത്തിക്കുക എന്നിട്ട് കണ്ണുകളടച്ച് നിങ്ങളുടെ ശ്വാസോച്ഛാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അല്‍പനേരം വിശ്രമിക്കുക.
Leave a Reply