Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്നത്തെക്കാലത്ത് മിക്കവാറും പേര്‍ പൊതുവെ സമയം ചിലവഴിക്കുന്നത് കമ്പ്യൂട്ടറുകളുടെ മുന്‍പിലാണ്. ജോലിയുടെ ഭാഗമായയും അല്ലാതെയുമാണിത്. തുടര്‍ച്ചയായി കമ്പ്യൂട്ടര്‍ സ്‌ക്രീനിലേക്ക് നോക്കിയിരിക്കുന്നത് കണ്ണുകള്‍ക്ക് അമിത സമ്മര്‍ദ്ദം ഉണ്ടാക്കുന്നതോടൊപ്പം തന്നെ കണ്ണുകളുടെ ആരോഗ്യത്തെയും കാഴ്ചശക്തിയെയും ദോഷമായി ബാധിക്കും.
ഇത്തരത്തില്‍ കണ്ണുകളെ ആയാസരഹിതമാക്കാന്‍ ചില വ്യായാമ മുറകള്‍ പരിശീലിക്കുന്നത് നല്ലതാണ്. തുടര്‍ച്ചയായി കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ഓരോ ഇരുപത് മിനിറ്റിലും ഇരുപത് അടി ദൂരെയുളള
ഒരു വസ്തുവിലേക്ക് ഇരുപത് സെക്കന്‍ഡ് നേരം ദ്യഷ്ടിയുറപ്പിക്കുക.
ദൂരെയുളള വസ്തുവിലേക്ക് പത്ത് മുതല്‍ പതിനഞ്ച് സെക്കന്റ് നേരം നോക്കുക. ഇത് ദിവസവും അഞ്ച് തവണ ചെയ്യുകഇരു കണ്ണുകളിലെയും ക്യഷ്ണമണി വൃത്താകൃതിയില്‍ ചലിപ്പിക്കുക.
തുടര്‍ച്ചയായി കമ്പ്യൂട്ടര്‍ ഉപയോഗിച്ചതിനുശേഷം മറ്റു കാര്യങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുന്നത് നല്ലതാണ്. അതോടൊപ്പം തന്നെ കണ്ണുകള്‍ അടയ്ക്കുകയും തുറക്കുകയും ചെയ്യുക.
വലതു കൈയ്യില്‍ ഒരു പെന്‍സിലെടുത്തു കണ്ണുകള്‍ക്കു നേരെ പിടിക്കുക. ദ്യഷ്ടി പെന്‍സിലില്‍ നിലനിര്‍ത്തി കൈ പരമാവധി നീട്ടിപ്പിടിക്കുക. അതിനുശേഷം പെന്‍സില്‍ സാവധാനം മുഖത്തിനടുത്തേക്ക് കൊണ്ടുവരിക. ഇങ്ങനെ പല ആവര്‍ത്തി ചെയ്താല്‍ കണ്ണുകള്‍ക്ക് വ്യായാമം ലഭിക്കും.
Leave a Reply