Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 7:00 pm

Menu

Published on July 6, 2017 at 2:31 pm

ആസ്വദിച്ചു ചെയ്യാം വ്യായാമം

exercise-happy-mood

ഓരോ കാലത്തിനനുസരിച്ചും ആളുകളുടെ ജീവിത രീതിയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ആരോഗ്യത്തിന്റെയും വ്യായാമത്തിന്റെയും കാര്യത്തിലും ഈ മാറ്റമുണ്ട്. എന്നും മുടങ്ങാതെ വ്യായാമം ചെയ്യണമെന്നും ഫിറ്റ്‌നസ് നിലനിര്‍ത്തണമെന്നും മിക്കവര്‍ക്കും ആഗ്രഹമൊക്കെയുണ്ട്. പക്ഷേ വ്യായാമം ചെയ്യാന്‍ തുടങ്ങുമ്പോഴേക്കും വല്ലാത്ത ക്ഷീണം തോന്നുന്നുവെന്നതാണ് പലരും പറയുന്ന പരാതി.

എന്തുകൊണ്ടാണ് ലഘുവ്യായാമം ചെയ്യുമ്പോഴേക്കും ശരീരം പെട്ടെന്ന് ക്ഷീണിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ. ഇതിനി ഡോക്ടര്‍മാര്‍ നല്‍കുന്ന മറുപടി ഇങ്ങനെയാണ്; ഒന്നാമത്തെ കാരണം കുത്തിയിരുന്നു മെയ്യനങ്ങാതെയുള്ള ജീവിതരീതി മൂലം നിങ്ങളുടെ ശരീരത്തിന്റെ അനായാസത നഷ്ടപ്പെട്ടിരിക്കുന്നു. രണ്ടാമത്തെ പ്രധാനകാരണം നിങ്ങളുടെ മനസ്സിന്റെ മടുപ്പും.

അതായത് മനസ്സുകൊണ്ട് ആസ്വദിച്ചു വ്യായാമം ചെയ്യുന്നില്ലെങ്കില്‍ ശരീരം വളരെപ്പെട്ടെന്ന് ക്ഷീണം അഭിനയിക്കാന്‍ തുടങ്ങും. മനസ്സുകൊണ്ട് ഉല്ലസിച്ചുകൊണ്ടുവേണം വ്യായാമം ചെയ്യാന്‍. ഇതിനു ചില പൊടിക്കൈകളൊക്കെയുണ്ട്.

ഇതിനായി ആദ്യം ചെയ്യേണ്ടത്. കടുപ്പമേറിയ വ്യായാമമുറകള്‍ ഒഴിവാക്കുക എന്നതാണ്. ലഘുവായ വ്യായാമങ്ങള്‍ കുറെനേരം ആവര്‍ത്തിച്ചു ചെയ്തുകൊണ്ടിരിക്കുന്നതാകും നല്ലത്.

അതോടൊപ്പം മനസ്സിനു പ്രയാസമുള്ള സമയത്ത് വ്യായാമം ചെയ്യാതിരിക്കുക. ഇഷ്ടമുള്ള പാട്ടുകേട്ടുകൊണ്ടോ ഇഷ്ടമുള്ള ടിവി പരിപാടി കണ്ടുകൊണ്ടോ ഇന്‍ഡോര്‍ വ്യായാമങ്ങള്‍ ചെയ്താല്‍ മടുപ്പ് തോന്നില്ല

വ്യായാമത്തിനായി നല്ല സുഹൃത്തുകളെ കണ്ടെത്തുന്നത് വ്യായാമത്തിനിടയില്‍ ബോറടിക്കാതിരിക്കാന്‍ സഹായിക്കും. നടക്കാന്‍പോകുന്നതും നീന്താന്‍ പോകുന്നതും മറ്റും സുഹൃത്തുക്കളുടെ കൂടെ വേണം. യോഗ ഉള്‍പ്പെടെയുള്ള വ്യായാമങ്ങള്‍ തനിച്ചുചെയ്യുന്നതിനു പകരം മറ്റുള്ളവരുടെ ഒപ്പമിരുന്നു ചെയ്യുക. സുഹൃത്തുക്കളെ ലഭിക്കുന്നില്ലെങ്കില്‍ പങ്കാളിയെയോ മക്കളെയോ മറ്റു കുടുംബാംഗങ്ങളെയോ കൂടെക്കൂട്ടാം

ആഴ്ചയില്‍ ഒരു ദിവസം വ്യായാമം ഒഴിവാക്കി ശരീരത്തിന് പൂര്‍ണ വിശ്രമം നല്‍കണം. അമിതവണ്ണത്തിന്റെ പേരില്‍ മറ്റുള്ളവര്‍ പറയുന്ന പരിഹാസവാക്കുകള്‍ കേട്ടില്ലെന്നു നടിക്കുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News