Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വ്യായാമം ചെയ്യണമെന്ന തോന്നല്‍ ഇന്ന് മിക്ക ആളുകള്‍ക്കുമുണ്ട്. വ്യായാമം ചെയ്യുന്നതിനെക്കുറിച്ച് പലര്‍ക്കും പല സംശയങ്ങളും തോന്നാറുണ്ട്. എപ്പോഴാണ് വ്യായാമം ചെയ്യേണ്ടതെന്നതിനെ കുറിച്ചാണ് മിക്കവര്‍ക്കരും സംശയം.
വെറുംവയറ്റില്‍ വ്യായാമം ചെയ്യുന്നതാണ് ശരീരത്തിന് ഏറ്റവും പ്രയോജനം ചെയ്യുന്നതെന്നാണ് പുതിയ കണ്ടെത്തല്‍. ലണ്ടനിലെ ആരോഗ്യ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.
ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ വെറുംവയറ്റില്‍ ചെയ്യുന്ന വ്യായാമത്തിന് ഇരട്ടി ഗുണമുണ്ടെന്നാണ് ഗവേഷകരുടെ അവകാശവാദം. പഠനത്തിന്റെ ഭാഗമായി പുരുഷന്മാരെ രണ്ടു വിഭാഗങ്ങളാക്കി തിരിച്ചു. ഒരു വിഭാഗത്തോട് രാവിലെ ഭക്ഷണം കഴിക്കാതെ തന്നെ ഒരു മണിക്കൂര്‍ സമയം വ്യായാമം ചെയ്യാന്‍ ആവശ്യപ്പെട്ടു. രണ്ടാമത്തെ വിഭാഗത്തോട് നല്ല കലോറി ഭക്ഷണം കഴിച്ച ശേഷം പിന്നീട് വ്യായാമം ചെയ്യാന്‍ ആവശ്യപ്പെട്ടു. ദിവസങ്ങളോളം ഇത് ആവര്‍ത്തിച്ച ശേഷമായിരുന്നു പഠനം.
വെറും വയറ്റില്‍ വ്യായാമം ശീലമാക്കിയവര്‍ക്ക് രണ്ടാമത്തെ വിഭാഗത്തെക്കാള്‍ വേഗത്തില്‍ ഫിറ്റ്‌നസ് സ്വന്തമാക്കാന്‍ സാധിച്ചതായി പഠനത്തില്‍ നിന്ന് വ്യക്തമായി. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ മാത്രമല്ല, ഇവരുടെ രക്ത സാമ്പിള്‍ എടുത്തുനടത്തിയ പരിശോധനയില്‍ വെറുംവയറ്റില്‍ വ്യായാമം ചെയ്യുന്നവര്‍ക്ക് പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലീരോഗങ്ങളെ നിയന്ത്രിക്കുന്നതിന് കഴിയുന്നതായും കണ്ടെത്തി.
Leave a Reply