Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 8:41 am

Menu

Published on October 23, 2014 at 11:25 am

എബോള വാക്സിൻ അടുത്ത വർഷം പുറത്തിറങ്ങുമെന്ന് ലോകാരോഗ്യ സംഘടന

experimental-ebola-vaccine-will-be-tested-on-people-next-year

ന്യൂയോർക്ക്: ലോകമനസാക്ഷിയെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ എബോളയെന്ന വൈറസ് രോഗത്തിനെതിരെയുള്ള വാക്സിൻ അടുത്ത വർഷം പുറത്തിറങ്ങുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.ഇരുപതിനായിരത്തിലധികം ആരോഗ്യ പ്രവർത്തകരിലാണ് ആദ്യഘട്ടത്തിൽ വാക്സിൻ പരീക്ഷിക്കുന്നത്.ആദ്യത്തെ പതിനായിരത്തോളം വാക്സിനുകൾ ജനുവരിയിൽ തന്നെ വിതരണം ചെയ്യുമെന്ന് ലോകാരോഗ്യ സംഘടനയുടെ അസിസ്റ്റൻറ് ഡയറക്ടർ ജനറൽ ഡോ.മേരി പോൾ കെയ്നി അറിയിച്ചു. ഈ വാക്സിൻ വിജയിച്ചാൽ തന്നെ ഇതുകൊണ്ട് മാത്രം രോഗം തടയാൻ സാധിക്കില്ല. എന്നാൽ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആരോഗ്യപ്രവർത്തകരെ ഒരു പരിധി വരെ സംരക്ഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇതിൻറെ ആദ്യഘട്ട ഫലങ്ങൾ ഡിസംബറോടെ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂറോപ്പ്,ആഫ്രിക്ക,അമേരിക്ക എന്നിവിടങ്ങളിലാണ് വാക്സിൻ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ആൻറിബോഡികൾ ഉപയോഗിച്ച് ശരീരകോശത്തിലേക്ക് വൈറസ് പ്രവേശിക്കുന്നത് തടയുക. വൈറസ്സിൻറെ ആർ എൻ എ ,അല്ലെങ്കിൽ വൈറസ് പെരുകുന്നതിന് സഹായിക്കുന്ന രാസഘടകങ്ങൾ എന്നിവയെ തടസ്സപ്പെടുത്തുന്നതിലൂടെ വൈറസ് പെരുകുന്നത് തടയുക,എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് വാക്സിൻ പ്രവർത്തിക്കുന്നത്. ഇതുവരെ 4500 ഓളം ആളുകളാണ് എബോള വൈറസ് ബാധിച്ച് മരിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News