Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുഖം മനസ്സിന്റെ കണ്ണാടിയാണെന്ന് പറയുന്നതുപോലെതന്നെ ആത്മാവിന്റെ ജാലകങ്ങളാണ് കണ്ണുകൾ.മസ്കാരയും ഐലൈനറും ഷേഡുമൊക്കെ ഉപയോഗിക്കുന്നവരാണ് പലരും,എന്നാൽ ഇവയൊന്നും ഉപയോഗിക്കാതെ തന്നെ കണ്ണുകൾ മനോഹരമാക്കാനിതാ ചില വഴികൾ
∙മോയ്സ്ചറൈസിങ് ക്രീം കൺപോളകളിലും പുരട്ടാൻ ശ്രദ്ധിക്കുക. ഇത് കണ്ണുകൾക്ക് ചുറ്റുമുള്ള വരൾച്ച ഇല്ലാതാക്കി എപ്പോഴും ഈർപ്പം നിലനിർത്തും. എന്നാൽ ഇവ കണ്ണിനുള്ളിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണം.
∙തണുത്ത വെള്ളം ഉപയോഗിച്ച് ഇടയ്ക്കിടെ കണ്ണു കഴുകുക.ദിവസം മുഴുവൻ കണ്ണിനു കുളിർമയും ഉന്മേഷവും നൽകാൻ ഇത് ധാരാളം.
∙ഇരുകണ്ണുകൾക്കും താഴെ തണുപ്പിച്ച ടീബാഗുകൾ വെക്കുക.ഇത് കണ്ണിനു ചുറ്റുമുള്ള തൊലിയെ ഉറപ്പുള്ളതാക്കും.
∙ദിവസവും, ഏറ്റവും കുറഞ്ഞത് എട്ടുമണിക്കൂറെങ്കിലും ഉറങ്ങുക. ഉറക്കം കുറയുന്നത് കണ്ണിനു താഴെ കറുപ്പ് നിറം വരാനും ജീവനറ്റതാക്കാനും സാധ്യതകൂടുതലാണ്.
∙ഭക്ഷണത്തിൽ പരമാവധി പഴവും പച്ചക്കറിയും ഉൾപ്പെടുത്തുന്നതിനൊപ്പം ധാരാളം വെള്ളവും കുടിക്കാൻ ശ്രദ്ധിക്കുക. ഇത് കണ്ണുകളെ ആരോഗ്യമുള്ളതാക്കും.
∙കണ്ണുകളുടെ സൗന്ദര്യത്തിനൊപ്പം പ്രധനമാണ് പുരികങ്ങളും. ഭംഗിയുള്ള പുരികങ്ങളുള്ളവരുടെ കണ്ണുകൾക്കും പ്രത്യേക ആകർഷണം തോന്നും. എപ്പോഴും പുരികക്കൊടികൾ മനോഹരമായിരിക്കാൻ ശ്രദ്ധിക്കുക.
∙കൺപീലികളിൽ പെട്രോളിയം ജെല്ലി പുരട്ടുന്നത് കണ്ണുകളെ കൂടുതൽ ആകർഷകമാക്കും.പക്ഷേ കണ്ണിനുള്ളിൽ പോകാതിരിക്കാൻ ശ്രദ്ധിക്കണം.
Leave a Reply