Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 3:14 pm

Menu

Published on March 1, 2018 at 1:50 pm

കണ്ണുകൾ തുടിക്കുന്നത് അപകടസൂചനയോ ..!!

eyes-movement

നമ്മളിൽ പലരും കണ്ണുകൾ തുടിക്കുന്നത് വളരെ നിസാരമായ് തള്ളിക്കളയുന്ന ഒന്നാണ് . എന്നാല്‍ ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടാണ് കണ്ണുകള്‍ തുടിയ്ക്കുന്നതെന്ന് പലര്‍ക്കും അറിയില്ല.നമ്മളിൽ ഭൂരിഭാഗവും പേരും നിമിത്തങ്ങളില്‍ വിശ്വസിക്കുന്നവരാണ് .കണ്ണുകള്‍ തുടിക്കുന്നതില്‍ പോലുമുണ്ട് ചില നിമിത്തങ്ങള്‍ എന്നതാണ് വിശ്വാസം. സ്ത്രീയുടെ ഇടം കണ്ണ് തുടിക്കുന്നത് തൻറെ ഇഷ്‌ടപുരുഷനെ കാണാൻ കഴിയുമെന്നും വലം കണ്ണ് തുടിക്കുന്നത് ദോഷ ഫലങ്ങളുടെ മുന്നറിയിപ്പായാണ് കാണുന്നത്..എന്നാല്‍ കണ്ണ് തുടിയ്ക്കുന്നത് ആരോഗ്യവുമായി നല്ല ബന്ധമുണ്ട്.

കണ്ണ് തുടിയ്ക്കുന്നത് പ്രധാനമായും മൂന്ന് തരത്തിലാണ് . ആദ്യത്തേത് കൺപോളകളിൽ ഏതെങ്കിലുമൊന്ന് അതായത് താഴത്തെയോ മുകളിലത്തേതോ തുടിക്കുന്നത്. സാധാരണയായി ഒട്ടുമിക്കയാളുകളിലും ഇങ്ങനെയുണ്ടാവാറുണ്ട് എന്നാൽ വേദനയില്ലാത്തതും ദോഷകരമല്ലാത്തതുമാണിത്. മദ്യപാനം, പുകവലി, കഫീനിന്റെ ഉപയോഗം, ക്ഷീണം, പിരിമുറുക്കം എന്നീ ജീവിത ശൈലിയാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്.

രണ്ടാമത്തേത് വളരെ വിരളമായി മാത്രം ഉണ്ടാകുന്ന ഒരവസ്ഥയാണ് . ഇത് നമ്മുടെ ദൈനംദിന ജീവിതത്തെ തടസപ്പെടുത്തുന്ന ഒന്നുകൂടെയാണ് .തുടർച്ചയായ് രണ്ടു കണ്ണുകളും വിറയ്ക്കുകയോ ചിമ്മിക്കൊണ്ടിരിക്കുകയോ  ചെയ്യുന്ന ഒരവസ്ഥ. ഈ അവസ്ഥയ്ക്ക് ആശ്വാസം ലഭിക്കാൻ മണിക്കൂറുകളോളം കണ്ണുകളടച്ചു വയ്ക്കേണ്ടിവരാറുണ്ട്.

വായയ്ക്കു ചുറ്റുമുള്ള പേശികളും കൺപോളകൾ ഉൾപ്പടെയുള്ള ഭാഗങ്ങൾ വിറയ്ക്കുന്ന അവസ്ഥയാണ് മൂന്നാമത്തേത്. മുഖത്തെ ഒരു ചെറിയ ധമനി കാരണം മുഖത്തിന്റെ ഏതെങ്കിലും ഒരു വശത്തു മാത്രമാണിത് സംഭവിക്കുന്നത്.

കണ്ണുകള്‍ തുടിയ്ക്കുന്നതിന്റെ പ്രധാന ആരോഗ്യപ്രശ്‌നങ്ങളും അത് ഒഴിവാക്കാൻ മാർഗങ്ങളും

1 . അമിത ക്ഷീണം : അമിത ക്ഷീണമാണ് പ്രധാനമായും കണ്ണുകൾ തുടിക്കുന്നതിന്റെ പിന്നിലെ         കാരണം . അതുകൊണ്ട് തന്നെ അമിത ക്ഷീണത്തിന് കാരണമാകുന്ന പ്രവർത്തികൾ                        കഴിയുന്നതും ഒഴിവാക്കാനും നന്നായി ഉറങ്ങാനും ശ്രമിക്കുക .

2 . മാനസിക സമ്മർദ്ദം : അമിതമായ മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരിൽ ഇത്തരമൊരു
പ്രശ്‌നമുണ്ടാവും ..

3 . കണ്ണിൻറെ സ്‌ട്രെയിൻ : കണ്ണിനെ അധികം ആയാസപ്പെടുത്തുന്ന രീതിയിൽ ജോലി      ചെയ്യുന്നവരിലും ഇത്തരം പ്രശ്‌നമുണ്ടാവാം . ഇതൊഴിവാക്കാൻ കണ്ണിന് വ്യായാമം നൽകുന്ന രീതിയിൽ വിശ്രമവേളകളിൽ കണ്ണുകൾ കൈവിരൽ ഉപയോഗിച്ച് കൺപോളയിലൂടെ വൃത്താകൃതിയിൽ മസാജ് ചെയ്യുക.

4 . മദ്യപാനം : മദ്യപിക്കുന്നവരിൽ മദ്യപിക്കാത്ത സമയത്ത്‌ കണ്ണിന്‌ തുടിപ്പുണ്ടാകുന്നു . അതുകൊണ്ട് തന്നെ മദ്യപാനം ഒഴിവാക്കുക.

5 . അമിതമായ കാപ്പിയുടെ ഉപയോഗം : അമിതമായ കാപ്പി കുടിക്കുന്ന ശീലം ഒഴിവാക്കുക . ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കുക .

6 . അലർജി : വിവിധ തരത്തിലുള്ള അലർജികൾ കാരണവും കണ്ണിന് ഇടയ്‌ക്കിടെ തുടിപ്പ് വരാം .

Loading...

Leave a Reply

Your email address will not be published.

More News