Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 17, 2026 6:32 pm

Menu

Published on May 16, 2015 at 9:31 am

ജമ്മുകാശ്മീര്‍ ഉള്‍പ്പെടാത്ത ഭൂപടം പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗ് വിവാദത്തിൽ

facebook-ceo-mark-zuckerberg-posts-infographic-of-india-without-kashmir

ന്യൂഡൽഹി: ജമ്മുകാശ്മീര്‍ ഉള്‍പ്പെടാത്ത ഭൂപടം പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗ് വിവാദത്തിലായി. തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലായിരുന്നു ജമ്മു കാശ്മീരിനെ ഒഴിവാക്കിയ ഇന്ത്യന്‍ ഭൂപടം. വിവാദ ഭൂപടത്തിനെതിരെ ഇന്ത്യക്കാർ കൂട്ടമായി സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയതിനെ തുടർന്ന് ചിത്രം പിൻവലിച്ചു. തന്റെ സ്വപ്ന പദ്ധതികളിലൊന്നായ ഇന്റർനെറ്റ് ഡോട്ട് ഓർഗിനെക്കുറിച്ചുള്ള സചിത്ര പോസ്റ്റിലാണ് ഇന്ത്യൻ ഭൂപടത്തിൽ ജമ്മു കശ്മീർ ഉൾപ്പെടുത്താൻ സുക്കർബർഗ് വിട്ടുപോയത്. ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗി (Internet.org)നെക്കുറിച്ചുള്ള വിവരം അറിയിക്കാനായിരുന്നു സുക്കര്‍ബര്‍ഗിന്റെ ശ്രമമെങ്കിലും സംഭവം വിവാദമായി മാറുകയായിരുന്നു. പോസ്റ്റില്‍ പിഴവ് വന്നകാര്യത്തില്‍ പ്രതിഷേധം ഉയര്‍ന്നെങ്കിലും അക്കാര്യത്തില്‍ സുക്കര്‍ബര്‍ഗ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതുവരെ പദ്ധതി ആരംഭിച്ചിട്ടുള്ള രാജ്യങ്ങളുടെ ഭൂപടങ്ങള്‍ പോസ്റ്റിനൊപ്പം ചേര്‍ത്തിരുന്നു. എന്നാല്‍ ഭൂപടത്തിലെ പിഴവ് ശ്രദ്ധയില്‍പ്പെട്ട ഇന്ത്യക്കാരും അമേരിക്കയിലെ ഇന്ത്യന്‍ വംശജരും ഫേസ്ബുക്ക് പേജില്‍ പ്രതിഷേധം ഉയര്‍ത്തി. സുക്കര്‍ബര്‍ഗിനുവേണ്ടി സചിത്ര പോസ്റ്റ് തയ്യാറാക്കിയ ഡിസൈനര്‍ക്ക് വന്ന പിഴവാണിതെന്നാണ് കരുതുന്നത്.

Loading...

Comments are closed.

More News