Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇടുക്കി : നടൻ ഫഹദ് ഫാസിലിന് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു.ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ‘മഹേഷിന്‍റെ പ്രതികാരം’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് ഫഹദിന് പരുക്കേറ്റത്.ഇടുക്കിയിലെ ചെറുതോണി ഡാമിന് സമീപം നടക്കവെയാണ് സംഭവം. ചിത്രത്തിലെ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ സുജിത്ത് എന്ന ആർട്ടിസ്റ്റിന്റെ കാൽ കൊണ്ടാണ് ഫഹദിന് പരിക്കേറ്റത്. ഫഹദിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഡോക്ടർമാർ രണ്ട് ദിവസത്തെ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്.ദിലീഷ് പോത്തന്‍റെ ആദ്യചിത്രമാണ് ‘മഹേഷിന്‍റെ പ്രതികാരം’. ആഷിക് അബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Leave a Reply