Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 4:07 pm

Menu

Published on April 13, 2016 at 11:15 am

ഫഹദും നസ്രിയയും ലണ്ടനില്‍…!!

fahad-nazriya-in-landon

ഫഹദും നസ്രിയയും ലണ്ടനില്‍ എത്തി.നസ്രിയ തന്റ ഫേസ്ബുക്ക് പേജിലൂടെയാണ് ഫഹദിനൊപ്പമുള്ള ലണ്ടന്‍ ഫോട്ടോ പുറത്ത് വിട്ടത്. ഫോട്ടോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കൊണ്ട് രണ്ട് ലക്ഷത്തിന് മുകളില്‍ ലൈക്കുകളും കമന്റുകളുമാണ് ലഭിച്ചത്.സിനിമയില്‍ നിന്നും ചെറിയ അവധി എടുത്തിരിക്കുകയാണ് ഫഹദ് എന്നാണ് സുഹൃത്തക്കള്‍ പറയുന്നത്. ശരിക്കും സിനിമയെല്ലാം മാറ്റിവച്ച് ലോകം മുഴുവനും കറങ്ങി നടക്കുകയാണ് ഫഹദ് ഇപ്പോള്‍.

മഹേഷിന്റെ പ്രതികാരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഈ വര്‍ഷം ഒരേഒരു മലയാളചിത്രത്തില്‍ മാത്രമാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. 2012ല്‍ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.2013ല്‍ അഞ്ചു സുന്ദരികള്‍ എന്ന സിനിമയില്‍ ഫഹദിനെ തന്നെ നായകനാക്കി ആമി എന്ന ഹ്രസ്വചിത്രം അന്‍വര്‍ ഒരുക്കിയിരുന്നു.മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിക്കുകയാണ ഫഹദ്. ഈ വര്‍ഷം അവസാനത്തോടെയാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News