Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 7:01 pm

Menu

Published on June 1, 2017 at 3:37 pm

ഹാങ്ഓവറിനെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍

false-belief-about-hangover

മദ്യപാനത്തെ തുടര്‍ന്നുണ്ടാകുന്ന താല്‍ക്കാലിക രോഗാവസ്ഥയാണ് ഹാങ്ഓവര്‍. മദ്യപാനത്തിന് ശേഷമുണ്ടാകുന്ന ഈ മന്ദത എന്ന കെട്ട് വിടാന്‍ സമയമെടുക്കും.

മദ്യം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുന്നത് കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. മദ്യപാനത്തിന് ശേഷമുള്ള ഈ ഹാങ്ഓവറിനെ കുറിച്ചുള്ള മിഥ്യകള്‍ പലതും വ്യത്യസ്തവും രസകരവുമാണ്. സൂക്ഷ്മമായി നോക്കിയാല്‍ അവയില്‍ വളരെക്കുറച്ചെണ്ണത്തില്‍ മാത്രമേ യാഥാര്‍ത്ഥ്യമുള്ളൂ. ഹാങ് ഓവറിക്കുറിച്ച് പ്രചരിക്കുന്ന മിഥ്യാ ധാരണളെന്തെല്ലാമെന്ന് നോക്കാം.

അമിതമായ മദ്യപാനം മൂലം വിഷബാധിതമായ ശരീരത്തിന്റെ പ്രതികരണമാണ് ഹാങ്ഓവര്‍. അമിത മദ്യപാനം കേന്ദ്രനാഡീവ്യൂഹത്തെയാണ് പ്രധാനമായും ബാധിക്കുക. ആല്‍ക്കഹോള്‍ മസ്തിഷ്‌കത്തിലെ രാസവസ്തുക്കളുമായി പ്രവര്‍ത്തിക്കുമ്പോഴാണ് തലവേദന, മന്ദിപ്പ്, ഓക്കാനം, അടിക്കടിയുള്ള മൂത്രശങ്ക, തുടര്‍ന്നുള്ള നിര്‍ജജലീകരണം എന്നിവയുണ്ടാകുന്നത്. രാവിലെ അവ കടുത്ത തലവേദനയും ക്ഷീണവും വായവരണ്ടുണങ്ങലും ഓക്കാനവും പ്രതിരോധ വ്യവസ്ഥ ക്ഷയിക്കലുമൊക്കെയായി കൂടുതല്‍ ശക്തമാവും.

ഹാങ്ഓവര്‍ ആണിനും പെണ്ണിനും ഒരു പോലെയാണെന്നു വിശ്വസിച്ച് പെണ്ണുങ്ങള്‍ അടിച്ച് ഫിറ്റാവാന്‍ നോക്കേണ്ട. ഒരേ തരം മദ്യം ഒരേ അളവ് കഴിച്ചാലും ഹാങ്ഓവര്‍ പ്രശ്നം പുരുഷനെ അപേക്ഷിച്ച് സ്ത്രീകളിലായിരിക്കും കൂടുതല്‍. പുരുഷ ശരീരത്തില്‍ കൂടുതല്‍ ജലാംശമുണ്ടെന്നതാണ് ഇതിന് കാരണം. കഴിക്കുന്ന ആല്‍ക്കഹോള്‍ കൂടുതല്‍ നേര്‍പ്പിക്കാന്‍ ഇത് പുരുഷശരീരത്തെ സഹായിക്കുമത്രേ. അതുകൊണ്ട് പുരുഷനെപ്പോലെ കുടിച്ചാല്‍ സ്ത്രീകളുടെ രക്തത്തില്‍ കൂടുതല്‍ ആല്‍ക്കഹോള്‍ നിറയും.

വൈന്‍ കഴിച്ചാലും ഹാങ്ഓവറുണ്ടാകും. ചുവന്ന വൈനില്‍ ടാനിന്‍ എന്ന വസ്തുവുണ്ട്. ഇത് പലരിലും തലവേദനയുണ്ടാക്കും. വിസ്‌കി പോലെ ബാര്‍ലി വാറ്റി ഉണ്ടാക്കുന്ന മദ്യങ്ങളും തീവ്രമായ ഹാങ്ഓവര്‍ ഉണ്ടാക്കുന്നവയാണ്. കുടിക്കാതിരിക്കാനാവാത്തവരും ഹാങ്ഓവര്‍ ഭീതിക്കാരും ബീയറോ അല്ലെങ്കില്‍ വേഡ്കയോ ജിന്നോപോലുള്ള കല്‍യര്‍ ലിക്കര്‍ തിരഞ്ഞെടുക്കുന്നതാകും നല്ലത്.

കലോറി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റ് ഡ്രിങ്കുകള്‍ സഹായകരമാണ്. എന്നാല്‍ ഹാങ്ഓവര്‍ ഒഴിവാക്കാനൊന്നും അവ സഹായകരമാവില്ല. പകരം പഴങ്ങളോ പഴച്ചാറുകളോ മധുര പാനീയങ്ങളോ കഴിച്ചാല്‍ ഹാങ്ഓവര്‍ തീവ്രത കുറയ്ക്കാനാവുമെന്നാണ് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്.

ബിയറിന് മുന്‍പാണോ ശേഷമാണോ ലിക്കര്‍ കഴിക്കുന്നത് എന്നത് ഹാങ്ഓവറിന്റെ കാര്യത്തില്‍ വലിയ പ്രാധാന്യമൊന്നുമില്ല. കഴിക്കുന്ന ആല്‍ക്കഹോളിന്റെ അളവാണ് കാര്യം. 12 ഔണ്‍സ് ബീയറിലും അഞ്ച് ഔണ്‍സ് വൈനിലും 1.5 ഔണ്‍സ് ഹോട്ടിലും ഉള്ളത് ഏകദേശം ഒരേ അളവ് ആല്‍ക്കഹോളാണ്.

മദ്യപിച്ച ശേഷം ഭക്ഷണം കഴിക്കുന്നത് ഹാങ് ഓവര്‍ കുറയ്ക്കില്ല. മദ്യപാനത്തിന് മുമ്പ് ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. ഏത് ഭക്ഷണവും ആല്‍ക്കഹോള്‍ ആഗിരണത്തിന്റെ വേഗത കുറയ്ക്കുമെങ്കിലും കൊഴുപ്പടങ്ങിയതാണ് കൂടുതല്‍ സഹായകരം. അതുകൊണ്ട് മദ്യപാനത്തിന് മുമ്പ് അല്‍പം കൊഴുപ്പടങ്ങിയ ഭക്ഷണം കഴിച്ചാല്‍ ഹാങ്ഓവര്‍ കുറയും. കിടക്കുന്നതിന് മുമ്പ് ഇടക്കിടെ വെള്ളവും കുടിക്കുക.

മദ്യം ഉറക്കം തടസ്സപ്പെടുത്തുകയാണ് ചെയ്യുക. കുടിച്ചാല്‍ വേഗം ഉറക്കം വരുമെങ്കിലും അത് ഉറക്കത്തിന്റെ ഗുണനിലവാരം നശിപ്പിക്കും. ഗാഢനിദ്ര നഷ്ടമാകുമെന്ന് മാത്രമല്ല നേരത്തേ എഴുന്നേല്‍ക്കുകയും ചെയ്യും. അമിതമായി മദ്യപിച്ചിട്ടുണ്ടെങ്കില്‍ ഉറക്കത്തിന്റെ അവസാന ഭാഗം ഹാങ്ഓവറിനാല്‍ തടസ്സപ്പെടുകയും ചെയ്യും.

ഹാങ്ഓവറിന് കാപ്പി കുടിക്കുന്നത് നിര്‍ജലീകരണം കൂട്ടി ഹാങ്ഓവര്‍ തീവ്രമാക്കുകയാണ് ചെയ്യുക. രാത്രി മദ്യപിച്ചിട്ടുണ്ടെങ്കില്‍ പിന്നീട് കഫൈന്‍ അടങ്ങിയത് എന്തും ഒഴിവാക്കുന്നതാണ് നല്ലത്. പകരം വെള്ളമോ സ്പോര്‍ട്സ് ഡ്രിങ്കുകളേ ഇടയ്ക്കിടെ കുടിക്കുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News