Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വേഗതയും സാഹസികതയും = ഫാസ്റ്റ് ആന്റ് ഫ്യൂരിയസ്.ശ്വാസമടക്കിപ്പിടിച്ചോളൂ. അവരെത്തുകയാണ്.ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് പരമ്പരയിലെ എട്ടാമത്തെ ചിത്രം ഫാസ്റ്റ് 8നെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മുന്‍ചിത്രങ്ങളിലെ ഏതാനും രംഗങ്ങള്‍ കൂടി ചേര്‍ത്താണ് രണ്ടര മിനിട്ട് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ഒട്ടേറെ പ്രത്യേകതകളുണ്ട് ഫാസ്റ്റ് 8ന്.
ആദ്യമായി ക്യൂബയില്‍ ചിത്രീകരിക്കുന്ന ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് ചിത്രമെന്ന പ്രത്യേകതയാണ് ആദ്യത്തേത്. പരമ്പരയിലെ ആദ്യ ഏഴ് ഭാഗങ്ങളിലും നായകന്മാരിലൊരാളായെത്തിയ പോള്‍ വാക്കര്‍ ഇല്ലാതെയിറങ്ങുന്ന അദ്യ ചിത്രമെന്ന പ്രത്യേകതയാണ് രണ്ടാമത്തേത്. ഏഴാം പതിപ്പ് പൂര്‍ത്തിയാകുന്നതിന് തൊട്ടുമുന്‍പാണ് അപകടത്തില്‍പ്പെട്ട് പോള്‍ വാള്‍ക്കര്‍ മരിക്കുന്നത്.
വിന് ഡീസല്‍, മൈക്കല്‍ റോഡ്രിഗസ്, ഡ്വെയ്ന്‍ ജോണ്സണ്, ടൈറീസ് ജിബ്സണ് എന്നിവരാണ് എട്ടാം പതിപ്പില്‍ പ്രേക്ഷകരെ ത്രസിപ്പിക്കാനെത്തുന്നത്.
ഏഴാം പതിപ്പിന്റെ റിലീസിന് പിന്നാലെ 2015 മാര്‍ച്ചില്‍ വിന് ഡീസലാണ് അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. പരമ്പരക്ക് എട്ടാം പതിപ്പ് ഉണ്ടാകുമെന്ന് പോള്‍ വാക്കര്‍ നേരത്തെ ഉറപ്പുനല്‍കിയിരുന്നു. ആ ഉറപ്പ് വിന്‍ഡീസലും നല്കി. ഇപ്പോള്‍ യാഥാര്‍ഥ്യമാകുന്നത് ആ വാഗ്ദാനം കൂടിയാണ്.
പുതിയ ചിത്രത്തില്‍ പോള്‍ വാക്കറിന് പകരക്കാരനായി ആരെത്തുമെന്നത് സംബന്ധിച്ച് ഒരു വിവരവും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററില്‍ വിന്‍ഡീസല്‍ മാത്രമാണ് ഉണ്ടായിരുന്നത്.
2001ലാണ് ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് പരമ്പരയിലെ ആദ്യ ചിത്രമെത്തിയത്. പിന്നീടങ്ങോട്ട് എല്ലാ മൂന്ന് വര്‍ഷത്തിനുള്ളിലും ഒരു ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ചിത്രമെങ്കിലും പ്രേക്ഷകരെ തേടിയെത്തി.പരമ്പരയില്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ട ചിത്രമായിരുന്നു ഏഴാം പതിപ്പ്.
Leave a Reply