Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 8:17 pm

Menu

Published on June 7, 2017 at 12:22 pm

നോമ്പുകാലത്തെ ഭക്ഷണം

fasting-health-and-food

വ്രതാനുഷ്ഠാനങ്ങള്‍ ശാരീരികവും മാനസികവുമായ ശുദ്ധീകരണത്തിന് വഴിയൊരുക്കുന്നവയാണ്. അന്നപാനീയങ്ങള്‍ വെടിഞ്ഞ് വിശപ്പറിഞ്ഞ് അധമവികാരങ്ങളെ നിയന്ത്രിച്ച് മനുഷ്യന്‍ എത്തിച്ചേരുന്നത് സമ്പൂര്‍ണ ആരോഗ്യത്തിലേക്കാണ്.

അനാരോഗ്യകരമായ ജീവിതശൈലിയും മാനസികപിരിമുറുക്കവും ആധുനിക മനുഷ്യനെ ജീവിതശൈലീരോഗങ്ങളുടെ രൂപത്തില്‍ വേട്ടയാടുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ വ്രതചര്യകളുടെയും അതുമായി ബന്ധപ്പെട്ട ലാളിത്യമാര്‍ന്ന ജീവിതരീതികള്‍ക്കും ഏറെ പ്രസക്തിയുണ്ട്.

നോമ്പുകാലത്ത് ഭക്ഷണ കാര്യത്തില്‍ അതീവ ശ്രദ്ധവേണം. നോമ്പെടുക്കുമ്പോള്‍ ഭക്ഷണരീതി തികച്ചും ലാളിത്യമാര്‍ന്നതായിരിക്കണം. എണ്ണപ്പലഹാരങ്ങളും വറത്തുതും പൊരിച്ചതുമൊക്കെ നോമ്പുകാലത്ത് ഒഴിവാക്കണ്ടേവയാണ്.

നോമ്പുകാലത്ത് ചിലര്‍ക്കനുഭവപ്പെടുന്ന അമിതക്ഷീണത്തിന്റെയും ആലസ്യത്തിന്റെയും കാരണങ്ങളിലൊന്ന് അമിതമായി കഴിക്കുന്ന ഉപ്പും കൊഴുപ്പും മധുരവുമൊക്കെയാണ്. വറുത്തു കഴിക്കുന്നതിനു പകരം ആവിയില്‍ പുഴുങ്ങിയ വിഭവങ്ങളാണ് നോമ്പുകാലത്ത് നല്ലത്. ധാരാളം പഴങ്ങളും പച്ചക്കറിയും ഇലക്കറികളുമൊക്കെ നോമ്പുകാലത്ത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.

നിര്‍ജലീകരണം തടയാന്‍ അത്താഴത്തിനു മുന്‍പും ശേഷവും നന്നായി വെള്ളം കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം, കരിക്കിന്‍ വെള്ളം, കഞ്ഞിവെള്ളം എന്നിവ നല്ല പാനീയങ്ങളാണ്. കോള, കഫീനടങ്ങിയ പാനീയങ്ങളായ കാപ്പി, സോഫ്റ്റ്ഡ്രിങ്ക്‌സ് എന്നിവ ഈ സമയത്ത് ഒഴിവാക്കണം. കാരണം ഇവ തല്‍ക്കാലത്തേക്ക് ദാഹം ശമിപ്പിക്കുമെങ്കിലും. തുടര്‍ന്ന് അമിതമായി മൂത്രം ഉല്‍പ്പാദിപ്പിക്കുന്നതിലൂടെ ദാഹത്തിനും നിര്‍ജലീകരണത്തിനും കാരണമാകും.

നോമ്പുതുറക്കുമ്പോള്‍ ലളിതമായ ഭക്ഷണമാണ് നല്ലത്. അമിത ഭക്ഷണം പാടില്ല. ഏകദേശം 13 മണിക്കൂറോളം വിശ്രമത്തിലായിരുന്ന ദഹനേന്ദ്രിയ വ്യവസ്ഥയിലേക്ക് പെട്ടെന്ന് അമിതഭക്ഷണമെത്തുമ്പോള്‍ അത് ദഹനക്കേടിനും അസിഡിറ്റിക്കുമൊക്കെ കാരണമാകും.

24 മണിക്കൂറും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ശരീരത്തിലെ ആന്തരാവയവങ്ങള്‍ക്ക് വിശ്രമം നല്‍കാന്‍ നോമ്പുകാലത്തെ ഭക്ഷണക്രമീകരണം വഴി സാധിക്കുന്നു. നീണ്ട ഉപവാസത്തെ തുടര്‍ന്ന് ശരീരം ഗ്ലൂക്കോസിനായി കരളിനെയും മാംസപേശികളെയുമൊക്കെ ആശ്രയിക്കുന്നു. തുടര്‍ന്ന് ശരീരത്തില്‍ ശേഖരിച്ചു വച്ചിരിക്കുന്ന കൊഴുപ്പില്‍ നിന്നും ഊര്‍ജോത്പാദനം നടക്കുന്നതു മൂലം ശരീരഭാരവും കുറയുന്നു. ലാളിത്യമാര്‍ന്ന ജീവിതശൈലിയാണ് വ്രതാനുഷ്ഠാനങ്ങള്‍ നമ്മെ പഠിപ്പിക്കുന്നതെന്ന് ഓര്‍മ്മവേണം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News