Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആഗ്ര: സ്വയം പ്രാഥമിക കൃത്യം നിര്‍വഹിക്കാനാവാത്ത, വിശന്നാല്‍ വിളമ്പിയവച്ച ഭക്ഷണം കഴിക്കാന്‍ പരസഹായം തേടേണ്ടി വരുന്ന മക്കൾക്ക് ജീവിതത്തെക്കാൾ മരണമാണ് സുരക്ഷിതം എന്ന തോന്നലാവും ആഗ്ര സ്വദേശിയായ മൊഹദ് നസീര്‍ എന്ന പിതാവിനെക്കൊണ്ട് മക്കളുടെ ദയാവധത്തെക്കുറിച്ചു ചിന്തിപ്പിച്ചത്.
അതിനായി ഈ പിതാവ്, ദുരിതക്കയത്തില്‍ മുങ്ങുന്ന തങ്ങളുടെ ആറു മക്കള്‍ക്കു വേണ്ടി ദയാവധത്തിന് അനുമതി തേടി രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കത്തെഴുതുകയാനുണ്ടായത്.
മൊഹദ്- തബാസും ദമ്പതികള്‍ക്ക് മക്കള്‍ എട്ടാണ്. ഇവരില്‍ എട്ടിനും 18 നും ഇടയില്‍ പ്രായമുള്ള ആറു മക്കളും മാറാരോഗം ബാധിച്ച് ദുരതത്തിലാണ്. അരയ്ക്കു താഴേക്കു തളരുന്ന കാനവാന്‍ എന്ന അപൂര്‍വമായ രോഗമാണ് ഇവരെ ബാധിച്ചിരിക്കുന്നത്. ജന്മനാ ഇവര്‍ക്ക് ആര്‍ക്കും യാതൊരു ആരോഗ്യ പ്രശ്നവുമില്ലായിരുന്നു. അഞ്ച് ആറു വയസിലെത്തുമ്പോള്‍ പെട്ടെന്നൊരു ദിവസം എല്ലുകളും ബലം ക്ഷയിച്ച് രോഗ ബാധിതരായി വൈകാതെ തളര്‍ന്നു വീഴുകയുമായിരുന്നു. രോഗം അവരുടെ ശബ്ദത്തെയും കാഴ്ചയെയും വരെ ബാധിച്ചു. അസുഖം ചികിത്സയിലൂടെ ഭേദമാക്കാനാകുമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. എന്നാല്‍, ബേക്കറി ജീവനക്കാരനായ എനിക്ക് ഇതിനുള്ള ആവതില്ലെന്നു നസീര്‍. നാളെ ഞങ്ങളില്ലാതായാല്‍ അവരുടെ കാര്യങ്ങള്‍ ആരു നോക്കുമെന്ന ആശങ്കയുമുണ്ട്. അതിനാലാണു ദയാവധമെന്ന കടന്ന ചിന്തയിലേക്കു ഞങ്ങളെത്തിയതെന്നും അദ്ദേഹം പറയുന്നു.
രോഗബാധിതരായ ആറ് കുട്ടികളില്‍ രണ്ട് പേര്‍ പൂര്‍ണമായും കിടപ്പിലാണ്. നാല് കുട്ടികളുടെ അവസ്ഥ ദിനംപ്രതി മോശമായിക്കൊണ്ടിരിക്കുന്നു. അടുത്ത രണ്ട് മൂന്ന് വര്‍ഷത്തിനകം അവര്‍ക്ക് തീരെ നടക്കാന്‍ പറ്റാതെയാകും.അവര്‍ വേദനയില്‍ പുളയുന്നതു കാണാനുള്ള ശേഷി ഞങ്ങള്‍ക്കില്ലെന്നും മൊഹദ്.
Leave a Reply