Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 6:27 am

Menu

Published on July 28, 2015 at 10:01 am

‘പ്രേമം’ സിനിമയെ വിമര്‍ശിച്ച കമലിന് ഫാസിലിന്റെ മറുപടി

fazil-against-kamal-regarding-his-comments-about-premam

‘പ്രേമം’ സിനിമ തെറ്റായ സന്ദേശം നല്‍കുന്നുവെന്ന സംവിധായകന്‍ കമലിന്റെ വിമര്‍ശനത്തിന്‌ ഫാസിലിന്റെ മറുപടി. സിനിമ കാണുന്നവര്‍ വിഢ്‌ഢികളല്ല. ഇത്രയേറെ കഴിവുകളുള്ള പുതുതലമുറയിലെ സംവിധായകരെ നിരുത്സാഹപ്പെടുത്തുകയാണ് കമല്‍ തന്റെ അഭിപ്രായത്തിലൂടെ ചെയ്തതെന്ന് ഫാസില്‍ പറഞ്ഞു.കമല്‍ പറഞ്ഞ രണ്ട് കാര്യങ്ങളോട് ഒരു തരത്തിലും യോജിക്കാനാകില്ലെന്ന് ഫാസില്‍ പറഞ്ഞു. ക്ലാസ് മുറിയില്‍ മദ്യപിക്കുന്നതും അധ്യാപികയെ പ്രണയിക്കുന്നതും കുട്ടികളെ വഴിതെറ്റിക്കുമെന്ന് എന്ത് അര്‍ത്ഥത്തിലാണ് കമല്‍ പറയുന്നത്. പിന്നെ അവര്‍ എങ്ങനെ സിനിമ എടുക്കണമെന്ന് കൂടി കമല്‍ പറയണമെന്നും ഫാസില്‍ പറഞ്ഞു.എന്നാല്‍ എന്റെ കണ്ണ് വിമര്‍ശനങ്ങളിലേക്കല്ല പോയത്. മറിച്ച് ആ സിനിമുടെ ദൃശ്യഭംഗിയിലേക്കാണ് പോയത്. മനോഹരമായ നിരവധി സിനിമാറ്റിക് നിമിഷങ്ങള്‍ നിറഞ്ഞ സിനിമയാണ് പ്രേമം.അല്‍ഫോണ്‍സ് എന്ന ചെറുപ്പക്കാരന്റെ തിരക്കഥ, സംവിധാനം, അത് ആവിഷ്‌കരിച്ച രീതി എല്ലാം അതിമനോഹരം. അല്‍ഫോണ്‍സിനെ പ്രശംസിക്കാതെ വയ്യെന്നും ഫാസില്‍ പറഞ്ഞു.എന്റെ സൂര്യപുത്രിക്ക് എന്ന സിനിമ യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി എടുത്ത ചിത്രമാണ്. അക്കാലത്ത് കോളജ് പെണ്‍കുട്ടികളില്‍ ഉണ്ടായ സംഭവം തന്നെയാണ് ചിത്രത്തിന് ആധാരം. അതിനെതിരെ അന്ന് വിമര്‍ശനമുയര്‍ന്നു. സമീപകാലത്ത് ഇറങ്ങിയ ദൃശ്യം എന്ന ചിത്രത്തിനെതിരെയും വിമര്‍ശനം ഉയര്‍ന്നു. ടി.പി സെന്‍കുമാര്‍ അടക്കമുള്ളവര്‍ ദൃശ്യത്തിനെതിരെ രംഗത്ത് വന്നു. അദ്ദേഹത്തിന് അതിനുള്ള അവകാശമുണ്ട്. അദ്ദേഹമൊരു പോലീസ് ഉദ്യോഗസ്ഥനാണ്. യോജിച്ച ആളുകള്‍ സിനിമയെ വിമര്‍ശിക്കട്ടെയെന്നും ഫാസില്‍ പറഞ്ഞു.സിനിമയുടെ വ്യാജ സിഡി ഇറങ്ങുന്നത് ഇതാദ്യമല്ലെന്നും എന്നാല്‍ ഇതേക്കുറിച്ച് അനാവശ്യ വിവാദം ഉണ്ടാക്കുകയായിരുന്നെന്നും കമല്‍ പറയുകയുണ്ടായി. കമലിന്റെ പ്രസ്താവന തികച്ചും വേദനാജനകമാണ്. സര്‍ക്കാര്‍തലത്തിലും പൊലീസ്തലത്തിലും ഇത് മഹാ അപമാനം ഉണ്ടാക്കി. പ്രതികളെ പിടിക്കാന്‍ ആന്റി പൈറസി സെല്‍ എത്രത്തോളം ബുദ്ധിമുട്ടിയെന്ന് നാമല്ലാവരും കണ്ടതാണ്. പ്രേമത്തിന്റെ കാര്യത്തില്‍ അതൊരു ദേശീയദുരന്തമായി കാണണ്ട എന്നാണ് കമലിന്റെ വാദം. ഒരു സിനിമാപ്രവര്‍ത്തകന്‍ എന്ന നിലയില്‍ കമലിന്റെ അഭിപ്രായങ്ങളോട് ഒരുതരത്തിലും യോജിക്കുന്നില്ല. ഫാസില്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News