Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാണാന്‍ തീരെ ചെറുതാണെങ്കിലും ഗുണങ്ങളുടെ കാര്യത്തില്‍ ഉലുവ വമ്പനാണ്.ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകളും പ്രോട്ടീനുകളുമെല്ലാം എത്രയേറെ ഉണ്ടെന്നോ ഉലുവയില്‍. കറികളിലും മറ്റും സ്വാദ് വര്‍ദ്ധിപ്പിക്കാൻ മാത്രമല്ല ഉലുവകൊണ്ട് മറ്റ് പല ഉപയോഗങ്ങളുമുണ്ട്.
കൊളസ്‌ട്രോള്‍ മൂലം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും ഉലുവ ഒരു അനുഗ്രഹമാണ് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ഉലുവയ്ക്ക് കഴിവുണ്ട്.
രക്തത്തിലെ പഞ്ചസാരയുടെ അളവ്കുറയ്ക്കാന്‍ ഉലുവയ്ക്ക് പ്രത്യേക കഴിവുണ്ട്. ഇതുമൂലം ഇന്‍സുലിന്‍ പതിവായി ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ കഴിയും . രാത്രിയില്‍ ഉലുവ കഴുകി വെള്ളത്തിലിട്ട് വച്ച് കാലത്ത് ആ വെള്ളം കുടിയ്ക്കുന്നത് പ്രമേഹരോഗികള്‍ക്ക് ഉത്തമമാണ്.
സ്ത്രീകളിൽ കണ്ടുവരുന്ന ആര്‍ത്തവസമയത്തെ വേദനകള്‍ കുറയ്ക്കാനും ആര്‍ത്തവം ക്രമത്തിലാക്കാനുമെല്ലാം ഉലുവ ശീലമാക്കിയാല്‍ മതി.തൊലിയിലുണ്ടാകുന്ന തടിപ്പുകള്‍ക്കും ചൊറിച്ചിലുകള്‍ക്കും ഉലുവ അരച്ച് പുരട്ടുന്നത് ഫലം ചെയ്യും.
ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ ഉലുവയില്‍ അടങ്ങിയിരിക്കുന്ന ഗാലക്ടോമാനിന് സാധിക്കും.
ഉലുവയുടെ ഉപയോഗം മൂലം ഇന്‍സുലിന്‍ പതിവായി ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ കഴിയും. അതിനായി രാത്രിയില്‍ ഉലുവ കഴുകി വെള്ളത്തിലിട്ട് വച്ച് കാലത്ത് ആ വെള്ളം വെറും വയറ്റില്‍ കുടിച്ചാല്‍ മാത്രം മതി.
മുലയൂട്ടുന്ന അമ്മമാരില്‍ പാല്‍ ഉല്‍പാദനം കൂട്ടാന്‍ ഉലുവയോളം മികച്ച മറ്റൊന്ന് ഇല്ലതന്നെ. . സ്തനത്തിലെ കലകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താനും ഉലുവ സഹായിക്കും.
ദഹനവ്യവസ്ഥ സുഗമമാക്കുന്നതിന് ഉലുവയ്ക്കുള്ള കഴിവ് മികച്ചതാണ്. ശരീരത്തിലെത്തുന്ന വിഷാംശങ്ങള്‍ ഇല്ലാതാക്കാനും മലബന്ധം അടക്കമുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും ഉലുവയ്ക്ക് കഴിയും.
Leave a Reply