Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 16, 2025 7:37 am

Menu

Published on September 1, 2014 at 12:49 pm

‘മുഖക്കുരു’ വിന് കാരണമാകുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍….

foods-that-cause-pimples

സൗന്ദര്യസംരക്ഷണത്തില്‍ ശ്രദ്ധിയ്‌ക്കുന്നവരെ അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ്‌ മുഖക്കുരു. പ്രായ ഭേദമില്ലാതെ പ്രത്യക്ഷപ്പെടുന്ന മുഖക്കുരു ചില ഹാര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍ മൂലമുണ്ടാകുന്നവാണ്.മുഖക്കുരുവിന് പ്രധാന കാരണമായി പറയുന്ന ഒന്നാണ് ചോക്കലേറ്റ്.  ചോക്കലേറ്റില്‍ പാലും, ശുദ്ധീകരിച്ച പഞ്ചസാരയും, കഫീനും അടങ്ങിയിരിക്കുന്നു. ഇവയെല്ലാം മുഖക്കുരുവിന് കാരണമാകുന്ന ഘടകങ്ങളാണ്. എന്നാല്‍ കുറഞ്ഞ അളവില്‍ ചോക്കലേറ്റ് ഉപയോഗിക്കുന്നത് പ്രശ്നമല്ല.കൊഴുപ്പ് അമിതമായി ശരീരത്തിലെത്തുന്നത് മുഖക്കുരുവിന് കാരണമാകും. രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കാനും, ഹോര്‍മോണ്‍ വ്യതിയാനത്തിനും കൊഴുപ്പ് ഇടയാക്കും. കൊഴുപ്പ് അമിതമാകുന്നത് മൂലം രക്തയോട്ടം സാവധാനമാകുന്നതിനാല്‍ ഓക്സിജനും, മറ്റ് പോഷകങ്ങളും ശരീരഭാഗങ്ങളിലെത്തുന്നത് തടസ്സപ്പെടും.മസാലകള്‍ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍ മുഖക്കുരുവിന് കാരണമാകില്ലെങ്കിലും നിലവിലുള്ളത് വഷളാകാന്‍ ഇടയാക്കും. മസാലകള്‍ ശരീരത്തിന്‍റെ താപനില ഉയര്‍ത്തുകയും, അതുമുലം ചര്‍മ്മത്തിന് ചൂട് കൂടുകയും ചെയ്യും. ഇത് മുഖക്കുരുവിന് ഇടവരുത്തും.മുഖക്കുരു കൂടുന്നതിൽ  അയഡിന് പ്രധാന പങ്കുണ്ട്. കൊഞ്ച്, ഞണ്ട്, ചെമ്മീന്‍, കക്ക എന്നുവേണ്ട മത്സ്യങ്ങളും അയഡിന്‍ ധാരാളമായി അടങ്ങിയവയാണ്.ഏറെ ആരോഗ്യകരമായ ഒരു ഭക്ഷണമായ ചീരയില്‍ അയഡിന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് മുഖക്കുരുവിന്‍റെ പ്രശ്നമുണ്ടെങ്കില്‍ ചീര കഴിക്കുന്നതിന് നിയന്ത്രണം വേണം.സമ്മര്‍ദ്ധമുണ്ടാക്കുന്ന ഹോര്‍മോണുകള്‍ വൃക്കയില്‍ ഉത്പാദിപ്പിക്കപ്പെടാന്‍ കാരണമാകുന്നതാണ് കഫീന്‍. ഇത് ചര്‍മ്മത്തിന് ദോഷകരമാണ്. ഉറക്കം കുറയാനും ഇത് കാരണമാകും.  നിങ്ങള്‍ക്ക് മുഖക്കുരുവിന്‍റെ തുടക്കം കാണുന്നുണ്ടെങ്കില്‍ ആവശ്യത്തിന് ഉറങ്ങുന്നത് ശീലമാക്കുക.  പഞ്ചസാര ചേര്‍ത്ത സോഡയും മറ്റ് പാക്ക് ചെയ്ത പാനീയങ്ങളും കഫീന്‍ അടങ്ങിയവയാണ്. ഇവ ചര്‍മ്മത്തിന് ദോഷകരമാണ്.  മദ്യം കഴിക്കുമ്പോള്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടും. ഇത് വഴി ചര്‍മ്മത്തിന് വരള്‍ച്ചയുണ്ടാവുകയും അത് മുഖക്കുരു ഉണ്ടാകാന്‍ കാരണമാവുകയും ചെയ്യും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News