Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഉറക്കം എന്നത് മനുഷ്യജീവിതത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ്. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ദിവസം 8 മണിക്കൂറെങ്കിലും ഉറക്കം ആവശ്യമാണ്. എന്നാല്‍ ഇന്നത്തെക്കാലത്ത് ഏകദ്ദേശം നാല്‍പ്പത് ശതമാനം യുവജനങ്ങള്‍ക്കും വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ല. അതിനുവേണ്ടി ഉറക്കഗുളികകള്‍ കഴിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ ഇത് ഏറെ അപകടകരവുമാണ്. പ്രകൃതിയാലുള്ള ചില മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്.അവ എന്തൊക്കെയാണെന്ന് നോക്കാം….
പാല്
നല്ല ഉറക്കം ലഭിക്കുന്നതിന് ഉറങ്ങാന്‍ പോകുന്നതിനുമുന്‍പു ചെറു ചൂടോടെ ഒരു ഗ്ലാസ് പാല് കുടിക്കുന്നത് ഉത്തമമാണ്.പാല് രൂപത്തില്‍ തന്നെ കുടിക്കണമെന്നില്ല. ഓട്സിനോട് ചേര്‍ത്തോ, ധാന്യ ആഹാരത്തോട് ചേര്‍ത്തോ ഉപയോഗിക്കാവുന്നതാണ്. പാലില്‍ ധാരാളം കാല്‍സ്യവും മിനെറെല്സും അടങ്ങിയിരിക്കുന്നു ഇത് നിങ്ങളുടെ ശരീരത്തിനും മനസിനും ഉന്മേഷവും റിലാക്സേഷനും ലഭിക്കുന്നതിനും സഹായിക്കും.
–
–
വാഴപ്പഴം
വാഴപ്പഴത്തില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അത് നിങ്ങളുടെ പേശികളെ ശാന്തമാക്കും. ഇതില്‍ ധാരാളമായി അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി6 നിങ്ങളുടെ ശരീരത്തിലെ മെലാറ്റനിന്‍ അളവ് വര്‍ധിപ്പിക്കുന്നു അതിലൂടെ വിട്ടുമാറാത്ത ഉറക്കമില്ലായ്മയെ ഭേദമാക്കാം.
–
–
തേൻ
തേനില്‍ ധാരാളം ഗ്ലൂക്കോസ് അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിനാവശ്യമായ ഊര്‍ജം ലഭിക്കുന്നതോടൊപ്പം ഉറക്കം ലഭിക്കുന്നതിനും സഹായിക്കുന്നു അതിനാല്‍ ദിവസവും ഉറങ്ങുന്നതിനു മുന്‍പ് ഒരു സ്പൂണ്‍ തേന്‍ കഴിക്കുന്നത് നല്ലതാണ്.
–
–
ബദാം
ബദാമില്‍ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. അത് നിങ്ങളുടെ ഉറക്കത്തിന് സഹായിക്കുകയും നിങ്ങളുടെ പേശികളെ ശാന്തമാക്കുകയും ചെയ്യും. ഇതില്‍ അടങ്ങിയിട്ടുള്ള പ്രൊട്ടീന്‍ നിങ്ങളുറങ്ങുമ്പോള്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സുസ്ഥിരമായി നിര്‍ത്തുകയും ഉറങ്ങാന്‍ സഹായിക്കുകയും ചെയ്യുന്നു.
–
–
ഡാര്‍ക്ക് ചോക്കലേറ്റ്
മില്‍ക് ചോക്കലേറ്റ് ഒഴിവാക്കി പകരം ഡാര്‍ക്ക് ചോക്കലേറ്റ് കഴിക്കുക. ഇതിലടങ്ങിയിരിക്കുന്ന സെറോട്ടോണിന്‍ നിങ്ങളുടെ ശരീരത്തിനെയും മനസ്സിനെയും ശാന്തമാക്കുകയും നിങ്ങളെ ഉറക്കത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
–
–
ധാന്യങ്ങള്‍
ധാന്യങ്ങള്‍ ആഹാരമാക്കുന്നത് ഏറെ ഗുണകരമാണ്. ഇതിലടങ്ങിയിട്ടുള്ള കാര്‍ബോ ഹൈഡ്രേറ്റ് രക്തത്തിലെ ട്രിപ്റ്റോഫന്‍(tryptophan)ന്റെ അളവ് വര്‍ധിപ്പിക്കുന്നു. അത് നിങ്ങളുടെ ഉറക്കത്തെ സഹായിക്കും.
–
–
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങില്‍ ധാരാളമായുള്ള പൊട്ടാസ്യവും മറ്റു ഘടകങ്ങളും ശരിയായ ഉറക്കം ലഭിക്കുന്നതിനു സഹായിക്കുന്നു. ദിവസവും ഒന്ന് എന്നരീതിയില്‍ മധുരക്കിഴങ്ങ് കഴിക്കുന്നതു ശരിയായ ഉറക്കത്തിനും ശരീരാരോഗ്യത്തിനും ഉത്തമമാണ്.
–
–
ചെറി
ദിവസവും രാവിലെ ചെറി ജൂസ് കഴിക്കുക. ചെറിയില്‍ അടങ്ങിയിരിക്കുന്ന മെലാറ്റോണിന്‍ എന്ന പദാര്‍ഥം ശരിയായ ഉറക്കം ലഭിക്കുന്നതിനും ശരീരത്തിനാവശ്യമായ ഊര്‍ജം നല്‍കുന്നതിനും സഹായിക്കുന്നു. ചെറിയില്‍ മുന്തിരിയിലും മെലാറ്റോണിനുമുണ്ട്.
–
–
പഴങ്ങള്‍
ധാരാളം പഴങ്ങള്‍ കഴിക്കുക. പഴങ്ങളില്‍ കൂടുതല്‍ അളവില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ഇതു മസിലുകള്‍ക്ക് അയവു നല്‍കുന്നതിന് സഹായിക്കുന്നു. പഴങ്ങളിലുള്ള വിറ്റാമിന്‍ ബി 6 ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് ഉറക്കം ലഭിക്കുന്നതിനും സഹായിക്കുന്നു.
–
–
Leave a Reply