Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാക്കി വരുന്ന ഭക്ഷണ പദാർഥങ്ങൾ പലപ്പോഴും നമ്മൾ ദിവസങ്ങളോളം ഉപയോഗിക്കാറുണ്ട്. എന്നാൽ അങ്ങനെ കഴിക്കുന്നത് ഗുണത്തേക്കാൾ ഏറെ ദോഷമാണ് വരുത്തിവയ്ക്കുക.ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് ഇങ്ങനെ കഴിക്കുന്നത് കൊണ്ട് ഉണ്ടാകുന്നത്. ഭക്ഷ്യ വിഷബാധയ്ക്ക് വരെ ഇത് കാരണമാകും. ഈ ഭക്ഷണങ്ങള്‍ ഒരിക്കലും ചൂടാക്കി കഴിക്കരുത്.
ചിക്കന്‍
ചിക്കന്‍ പ്രോട്ടീന്‍ സമ്പുഷ്ടമാണ്. എന്നാല്‍ വീണ്ടു ചൂടാക്കി ഉപയോഗിക്കുമ്പോള്‍ ഈ പ്രോട്ടീനുകള്‍ നഷ്ടമാകുമെന്ന് മാത്രമല്ല, ദഹനത്തില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യും. ബാക്കി വരുന്ന ചിക്കന്‍ അടുത്ത ദിവസം വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നതിന് പകരം സാലഡുകളുമായി ചേര്‍ത്ത് ഉപയോഗിക്കുന്നതാണ് നല്ലത്
മുട്ട
മുട്ട വീണ്ടും ചൂടാക്കുമ്പോള്‍ അത് വിഷാംശമുള്ളതായി മാറുകയും നിങ്ങളുടെ വയറിനെ അസ്വസ്ഥമാക്കുകയും ചെയ്യും. ബോയ്ല്‍ഡ് എഗ്ഗ്‌സ് ഇനി വീണ്ടു ചൂടാക്കുന്നത് ആലോചിക്കുകയേ വേണ്ട.
റൈസ്
വീണ്ടും ചൂടാക്കി ഉപയോഗിക്കുന്ന ഭക്ഷണങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് ചോറ്. ധാരാളം ബാക്ടീരിയകള്‍ ചോറ് പാകം ചെയ്തു കഴിഞ്ഞു അതില്‍ അവശേഷിക്കും. വീണ്ടും ചൂടാക്കുന്നതോടെ ഇവ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും.
ഉരുളകിഴങ്ങ്
ഉരുളക്കിഴങ്ങ് ആരോഗ്യത്തിന് നല്ലതാണ്.പക്ഷെ അത് പാകം ചെയ്തതിന് ശേഷം വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് ശരീരത്തിന് ഗുണത്തെക്കാളേറെ ദോഷം വരുത്തി വെക്കും
സെലെറി
നൈട്രേറ്റ് അടങ്ങിയിട്ടുള്ള ഒരു ഭക്ഷണ പദാർഥമാണ് സെലെറി. അത് വീണ്ടും വീണ്ടും ചൂടാക്കുമ്പോൾ അതിൽ അടങ്ങിയിട്ടുള്ള നൈട്രേറ്റ് നൈട്രൈറ്റ് ആയി മാറുന്നു.ഇത് ശരീരത്തിന് ഹാനികരമാണ്. അതുകൊണ്ട് സെലെറി ഒന്നിൽ കൂടുതൽ തവണ ചൂടാക്കി കഴിക്കാതിരിക്കുക.
പച്ചടിച്ചീര(ലെറ്റ്യൂസ് )
ഇത് പച്ചയ്ക്ക് കഴിക്കുന്നതാണ് ഉത്തമം, ആവശ്യമെങ്കിൽ മാത്രം ചൂടാക്കി കഴിക്കുക, പക്ഷെ ഒന്നിലധികം തവണ ചൂടാക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം.
കൂണ്‍
ഒരു കാരണവശാലും ഒന്നിലധികം തവണ ചൂടാക്കി കഴിക്കാൻ പാടില്ലാത്ത ഒരു ഭക്ഷണ പദാർത്ഥമാണ് കൂണ്‍.ഇത് ദഹനപ്രശ്നങ്ങൾക്ക് മാത്രമല്ല ഹൃദയ സംബന്ധമായ രോഗങ്ങൾക്കും കാരണമായേക്കാം.
Leave a Reply