Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: ഈ വർഷം വിവാഹം കഴിക്കാൻ തീരുമാനിച്ചിട്ടുള്ളവരാണോ നിങ്ങൾ..? എങ്കിൽ അത് ഒരു വർഷക്കാലം നീട്ടി വയ്ക്കുന്നതായിരിക്കും നല്ലത്. പറയുന്നത് മറ്റാരുമല്ല, ഇന്ത്യയിലെ പ്രമുഖ ജ്യോതിഷ പണ്ഡിതന്മാരാണ്. ജൂലായ് മുതൽ അടുത്ത ഒരു വർഷത്തേക്ക് വിവാഹത്തിന് പറ്റിയ കാലമല്ലെന്നാണ് ഇവർ പറയുന്നത്.13 വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന അപൂര്‍വ രാശി പ്രവേശം നടക്കുന്നതിനാല്‍ ഈ വര്‍ഷം ജൂലായ് മുതല്‍ അടുത്തവര്‍ഷം ഓഗസ്ത് വരെ വിവാഹത്തിന് നല്ലതല്ലെന്ന് ജ്യോതിഷികള്‍ പറയുന്നത്. ജൂലൈ മുതല്‍ വ്യാഴം ചിങ്ങരാശിയില്‍ പ്രവേശിക്കുകയും ഈ വര്‍ഷം മുഴുവന്‍ ഇത് തുടരുകയും ചെയ്യും. വിവാഹം പോലുള്ള മംഗള കര്‍മ്മങ്ങള്‍ക്ക് ഈ കാലം അശുഭകരമാണെന്നാണ് മുഖ ജ്യോതിഷി പണ്ഡിറ്റ് രാംദേവ് മിശ്ര പറയുന്നത്. അതേസമയം, വിധിപ്രകാരമുള്ള പൂജകളും മറ്റും നടത്താതെ വിവാഹിതരായാല്‍ ദാമ്പത്യ ബന്ധത്തില്‍ തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാവാന്‍ സാദ്ധ്യത ഏറെയാണെന്നും പാണ്ഡ്യ കൂട്ടിച്ചേര്‍ത്തു.രാശിപ്രവേശം മുന്‍കൂട്ടി കണ്ടുകൊണ്ട് ഇക്കഴിഞ്ഞ ഫിബ്രുവരിയില്‍ അതേക്കുറിച്ച് ആലോചിക്കാന്‍ ജ്യോതിഷിമാരുടെ യോഗം ചേര്‍ന്നിരുന്നു. ഈ സമയത്ത് വിവാഹത്തിന് അനുവദിക്കേണ്ടതില്ലെന്നാണ് ജ്യോതിഷിമാര്‍ തീരുമാനിച്ചിരിക്കുന്നത്.എന്നാല്‍ ഇത്തരം സന്ദര്‍ഭത്തിലും ശുഭ മുഹൂര്ത്തങ്ങളുണ്ടാകുമെന്നും അത് ഏതൊക്കെ ദിവസങ്ങളിലാണെന്നും അടുത്തദിവസം തന്നെ ജ്യോതിഷിമാര്‍ പ്രവചിക്കും. നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യമോ ആയിരിക്കും ശുഭദിവസം. മുംബയിലെ ഒരു താക്കൂർ കുടുംബത്തിൽ പെട്ട പെൺകുട്ടിയുടെ വിവാഹം ജ്യോതിഷികളുടെ നിർദ്ദേശത്തെ തുടർന്ന് മാറ്റിവച്ചു. വിവാഹം ഈ വർഷം തന്നെ നടത്താനുള്ള എല്ലാ തീരുമാനവും കൈക്കൊണ്ടിരുന്നു അവർ. തുടർന്ന് തീയതി നിശ്ചയിക്കാനായി ജ്യോതിഷ പണ്ഡിതനെ കണ്ടപ്പോഴാണ് ഒരു വർഷത്തേക്ക് വിവാഹത്തിന് മോശം സമയമാണെന്ന് അറിഞ്ഞത്. അതോടെ അവർ മകളുടെ വിവാഹം നീട്ടിവയ്ക്കുകയും ചെയ്തു. ജ്യോതിഷികളുടെ ഈ പ്രവചനം വലിയ തിരിച്ചടിയുണ്ടാക്കിയിരിക്കുന്നത് ഈവന്റ് മാനേജ്മെന്റ് കമ്പനികൾക്കും വിവാഹ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെയുമാണ്.