Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 2:19 pm

Menu

Published on April 15, 2017 at 4:11 pm

പഴങ്ങള്‍ കഴിക്കുന്നത് പ്രമേഹ സാധ്യത തടയും?

fruits-for-diabetes-all-you-need-to-know

പൊതുവെ പ്രമേഹ രോഗികള്‍ക്ക് പഴങ്ങള്‍ കഴിക്കാന്‍ പേടിയാണ്. പ്രമേഹം കൂടുമോ എന്നതുതന്നെയാണ് ഇതിന് കാരണം.

പഴങ്ങള്‍ കഴിച്ചാല്‍ പ്രമേഹം കൂടുമോ, എത്രയളവുവരെ കഴിക്കാം, ഏതൊക്കെ പഴങ്ങള്‍ ഏതൊക്കെ അളവിലാണ് പ്രമേഹത്തെ സ്വാധീനിക്കുക എന്നിങ്ങനെ നിരവധി സംശയങ്ങള്‍ക്കു നടുവിലാകും പ്രമേഹ രോഗി ഉണ്ടാകുക.

എന്നാലിതാ പ്രമേഹമുള്ളവര്‍ക്ക് പഴങ്ങള്‍ കഴിച്ചാല്‍ പറയുന്നത്ര പ്രശ്നമില്ലെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് കുറച്ചുകാലം മുന്‍പുവരെ പേടിയോടെയാണ് പ്രമേഹ രോഗികള്‍ കണ്ടിരുന്നത്.

എന്നാല്‍ ഇപ്പോള്‍ അത്ര പ്രശ്നമില്ലാതെ തിരിച്ചറിവോടെ പഴങ്ങള്‍ കഴിക്കാനാരംഭിച്ചിട്ടുണ്ട്. മാത്രമല്ല പ്രമേഹം ഇല്ലാത്തവര്‍ പഴങ്ങള്‍ നന്നായി കഴിച്ചാല്‍ പ്രമേഹത്തെ ചെറുക്കാമെന്നാന്നും പഠനത്തില്‍ പറയുന്നുണ്ട്.

ചൈനയില്‍നിന്നുള്ള 5,00000 പേരുടെ ചിട്ടകള്‍ പഠിച്ച് ഒക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ നിഗമനത്തിലെത്തിയത്. മറ്റുള്ളവരെ അപേക്ഷിച്ച് പഴങ്ങള്‍ കഴിക്കുന്നവരില്‍ 12% കുറവ് സാധ്യതമാത്രമാണ് പ്രമേഹം പിടിപെടാനുള്ളത്. ഹൃദയത്തിനും തലയ്ക്കുമുണ്ടാകുന്നതും കിഡ്നി പ്രശ്നങ്ങളും കണ്ണുകളുടെ പ്രശ്നങ്ങളും നാഡീരോഗങ്ങളുമെല്ലാം 13 മുതല്‍ 28 ശതമാനം വരെ തടയാന്‍ പഴവര്‍ഗങ്ങള്‍ക്കാവും.

കുറച്ച് ഇനം പഴങ്ങള്‍ കുറഞ്ഞ അളവില്‍ പ്രഭാതത്തില്‍ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. വെറും വയറ്റില്‍ പഴങ്ങള്‍ കഴിച്ചാല്‍ അതിലെ ജീവകങ്ങള്‍ കൂടുതല്‍ ആഗിരണം ചെയ്യാന്‍ ശരീരത്തിനാവും. നാരങ്ങ, ഓറഞ്ച് മുതലായ അസിഡിറ്റി കൂട്ടുന്ന ഫലങ്ങള്‍ അസിഡിറ്റിയുടെ പ്രശ്നങ്ങള്‍ അലട്ടുന്നവര്‍ വെറും വയറ്റില്‍ ഉപയോഗിക്കരുതെന്നുമാത്രം.

Loading...

Leave a Reply

Your email address will not be published.

More News