Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 7:53 pm

Menu

Published on December 6, 2018 at 11:00 am

നിങ്ങളിലെ ആരോഗ്യ പ്രശ്നങ്ങൾക്കിതാ പരിഹാരം ; പച്ചനെല്ലിക്കയും തേനും

goosberry-honey-mixture-health-benefits

ആരോഗ്യത്തിന് ഗുണകരമായ വഴികള്‍ ധാരാളമുണ്ട്. ചില ചെറിയ ഭക്ഷണ സാധനങ്ങള്‍ മതിയാകും, നാമറിയാത്ത പല ഗുണങ്ങളും നമുക്കു നല്‍കുവാന്‍. ആരോഗ്യത്തിനു സഹായിക്കുന്നവയില്‍ ഏറെ ഗുണമുള്ള രണ്ടു ഭക്ഷണ വസ്തുക്കളാണ് തേനും നെല്ലിക്കയും. നെല്ലിക്ക പ്രകൃതിയുടെ മരുന്നാണെന്നു വേണം, പറയാന്‍. ആരോഗ്യപരമായ ഗുണങ്ങള്‍ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ സി, എ പോലുള്ള ധാരാളം ഗുണങ്ങള്‍ അടങ്ങിയ ഒന്നു കൂടിയാണ് നെല്ലിക്ക. പണ്ടു മുതല്‍ തന്നെ ആയുര്‍വേദത്തില്‍ ഇതു പല രീതിയിലും മരുന്നായി ഉപയോഗിയ്ക്കുന്നുമുണ്ട്. കയ്പ്പുള്ളതാണെങ്കിലും ഈ കയ്പുരസം പ്രമേഹമടക്കമുള്ള പല രോഗ്ങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ്.

ഇതുപോലെ തന്നെയാണു തേനും. ആന്റിഓക്‌സിഡന്റ് സമ്പുഷ്ടമായ ഇത് കൊഴുപ്പു കളയാനും ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാനും അസുഖങ്ങള്‍ക്കുമെല്ലാമുള്ള നല്ലൊരു മരുന്നാണ്. സ്വഭാവിക രോഗപ്രതിരോധ ശേഷി ശരീരത്തിനു നല്‍കുന്ന ഇതിലെ മധുരം പ്രകൃതിദത്തമായതു കൊണ്ടു തന്നെ അപകടകാരിയുമല്ല.

തേനും നെല്ലിക്കയും ചേരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കുകയാണ് ചെയ്യുന്നത്. ഇവ രണ്ടും പല രോഗങ്ങള്‍ക്കും പല രീതിയിലും ഉപയോഗിയ്ക്കാം. പച്ചനെല്ലിക്ക അരച്ചതു തേനില്‍ കലര്‍ത്തി കഴിയ്ക്കാം. ഇത് കഷ്ണങ്ങളാക്കി നുറുക്കി തേനില്‍ കലര്‍ത്തി കഴിയ്ക്കാം. നെല്ലിക്ക ചതച്ച് ഈ നീരെടുത്ത് ഇതില്‍ തേന്‍ കലര്‍ത്തി കഴിയ്ക്കാം. നെല്ലിക്കാ ജ്യൂസില്‍ തേന്‍ ചേര്‍ത്തിളക്കി കഴിയ്ക്കാം. നെല്ലിക്ക ഉണക്കി ഇതു തേനില്‍ ഇട്ടു വച്ച് കുറച്ച് നാൾ കഴിഞ്ഞു കഴിയ്ക്കാം. പച്ചനെല്ലിക്കയും ഇതുപോലെ അരിഞ്ഞ് തേനില്‍ ഇട്ടു വച്ചു കഴിയ്ക്കാം. ഇതെല്ലാം രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നതാണ് ഏറ്റവും നല്ലത്.

തൊണ്ടയുടെ ആരോഗ്യത്തിന് ;

തൊണ്ടയുടെ ആരോഗ്യത്തിന്, പ്രത്യേകിച്ചും തൊണ്ടയിലെ അണുബാധ, തൊണ്ടവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് ഇത്. നെല്ലിക്ക അരിഞ്ഞതു ഇഞ്ചി അരിഞ്ഞതും തേനും ചേര്‍ത്തു കഴിയ്ക്കുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്.

ഹൃദയാരോഗ്യത്തിനും

ഹൃദയാരോഗ്യത്തിനും ഇത് ഏറെ ഉത്തമമായ ഒന്നാണ്. രക്തധമനികളില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതു തടയും. ഇതു വഴി ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം ശക്തിപ്പെടും. നെല്ലിക്കയും തേനും ഇതിനൊപ്പം ഇഞ്ചിയുമെല്ലാം നല്ലൊരു മരുന്നാണ്. ഹൃദയത്തെ ബാധിയ്ക്കുന്ന കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇതു നല്ലൊരു മരുന്നാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഇതു സഹായിക്കും.

ശരീരത്തിലെ ടോക്‌സിനുകള്‍

ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാന്‍ ഈ കൂട്ട് ഏറെ നല്ലതാണ്. ഇത് നല്ലൊരു ഡയൂററ്റിക്കാണ്. അതായത് മൂത്ര സഞ്ചാരം സുഗമമാക്കും. ഇതു വഴി ശരീരത്തില്‍ ആവശ്യമില്ലാത്ത ടോക്‌സിനുകളും ഉപ്പും യൂറിക് ആസിഡുമെല്ലാം പുറന്തള്ളപ്പെടും. നെല്ലിക്കയ്ക്ക് ഡീടോക്‌സിഫൈയിംഗ് ഇഫക്ടുണ്ട്.

തടി കുറയ്ക്കാന്‍

നെല്ലിക്കയും തേനും തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു മരുന്നാണ്. പച്ചനെല്ലിക്കയും തേനും കൂടുതല്‍ നല്ലതാണ്. പച്ചനെല്ലിക്കയുടെ നീരില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കാം. പച്ചനെല്ലിക്കയും തേനും കലര്‍ത്തി കഴിയ്ക്കാം. നെല്ലിക്കാ നീരില്‍ തേനും ഇഞ്ചിനീരും നാരങ്ങനീരും കലര്‍ത്തി കഴിയ്ക്കാം. നെല്ലിക്കയിലെ ഫൈബറും വൈറ്റമിന്‍ സിയും തേനിന്റെ കൊഴുപ്പു കത്തിച്ചു കളയാനുളള ഗുണവുമെല്ലാമാണ് ഇതിനു സഹായിക്കുന്നത്.

സ്വാഭാവിക പ്രതിരോധ ശേഷി

ശരീരത്തിനു സ്വാഭാവിക പ്രതിരോധ ശേഷി നല്‍കുന്ന ഒന്നാണ് നെല്ലിക്കയും തേനും. ഇതിനായി 1 ടേബിള്‍ സ്പൂണ്‍ വീതം നെല്ലിക്കാനീരും തേനും 2 ടേബിള്‍ സ്പൂണ്‍ ഇളംചൂടുവെള്ളത്തില്‍ കലര്‍ത്തി രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുക.ഇത് കോള്‍ഡ്, സീസണല്‍ അലര്‍ജി തുടങ്ങിയ ഒരു പിടി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. നല്ലൊരു ആന്റിബയോട്ടിക് ഗുണം നല്‍കും ഇത്. കോള്‍ഡ്. ചുമ എന്നിവയ്ക്കുള്ളല നല്ലൊരു പ്രതിവിധിയാണ് തേന്‍ നെല്ലിക്ക. ഇതിനായി 1 ടേബിള്‍ സ്പൂണ്‍ നെല്ലിക്കാ നീരും ഒരു ടേബിള്‍ സ്പൂണ്‍ തേനും കലര്‍ത്തി ദിവസവും രാവിലെ കഴിയ്ക്കാം. ഇത് അലര്‍ജി പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും പരീക്ഷിയ്ക്കാവുന്ന നല്ലൊരു വഴി തന്നെയാണ്.

പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരം

പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്. നെല്ലിക്ക പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ്. രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കുന്നതിനും ഇതു വഴി പ്രമേഹ നിയന്ത്രണത്തിനും സഹായിക്കുന്ന ഒന്നാണ് നെല്ലിക്കയും തേനും. പച്ചനെല്ലിക്കയുടെ നീരില്‍ തേന്‍ ചേര്‍ത്തു വെറുംവയറ്റില്‍ കഴിയ്ക്കാം. അല്ലെങ്കില്‍ നെല്ലിക്കയുടെ കഷ്ണങ്ങള്‍ തേനില്‍ കുതിര്‍ത്തു വച്ചു ദിവസവും കഴിയ്ക്കാം.തേന്‍ മിതമായി ഉപയോഗിയ്ക്കുക. പച്ചനെല്ലിക്കയുടെ നീരു ദിവസവും വെറുംവയറ്റില്‍ കുടിയ്ക്കുന്നതും പ്രമേഹത്തിന് ഉത്തമമായ മരുന്നാണ്.

നല്ലൊരു ആന്റിഏജിംഗ്

നല്ലൊരു ആന്റിഏജിംഗ് അതായത് ചര്‍മത്തിനു പ്രായക്കുറവു തോന്നിപ്പിയ്ക്കാനുള്ള നല്ലൊരു മിശ്രിതമാണിത്. നെല്ലിക്കയിലെ വൈറ്റമിന്‍ സിയും തേനിലെആന്റിഓക്‌സിഡന്റുകളുമെല്ലാം ഈ ഗുണം നല്‍കുന്നവയാണ്. ചര്‍മത്തിനു നിറം നല്‍കാനും പിഗ്മെന്റേഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും ഇതു സഹായിക്കും. ഇത് ഉള്ളിലേയ്ക്കു കഴിയ്ക്കുന്നതും മുഖത്തു പുരട്ടുന്നതുമെല്ലാം നല്ലതാണ്.തേനും നെല്ലിക്കയും അരച്ചു മുഖത്തിടുന്നതും ഏറെ നല്ലതാണ്.

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒരു മിശ്രിതമാണ് പച്ചനെല്ലിക്കയും തേനും. ഇത് ദഹന രസങ്ങളെ ഉല്‍പാദിപ്പിയ്ക്കുന്നു. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണിത്. നല്ല ദഹനത്തിന് 1 ടേബിള്‍ സ്പൂണ്‍ വീതം നെല്ലിക്കാനീരും തേനും കലര്‍ത്തി ഭക്ഷണത്തിനു ശേഷം കുടിയ്ക്കാം. മലബന്ധത്തിനും ഇതു നല്ലൊരു പരിഹാരമാണ്. നെല്ലിക്കയിലെ നാരുകള്‍ മലബന്ധം നീക്കാന്‍ നല്ലതാണ്. തേന്‍ കുടല്‍ ആരോഗ്യത്തിനും ഏറെ ഗുണകരമാണ്. ഇവ രണ്ടും ചേരുമ്പോള്‍ നല്ല ശോധനയാണ് ഫലം.

കരള്‍ ആരോഗ്യത്തിന്

പച്ചനെല്ലിക്കയും തേനും കരള്‍ ആരോഗ്യത്തിനും മികച്ചതാണ്. പിത്ത രസത്തിന്റെ ഉല്‍പാദനം ശക്തിപ്പെടുത്തി മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങളില്‍ നിന്നും ശരീരത്തിനു സംരക്ഷണം നല്‍കുകയും ചെയ്യുന്നു. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ലിവറിനെ ഓക്‌സിഡേറ്റീവ് നാശത്തില്‍ നിന്നും സംരക്ഷിയ്ക്കുന്നു. 3 ടേബിള്‍ സ്പൂണ്‍ നെല്ലിക്കാനീര് 1 ടേബിള്‍ സ്പൂണ്‍ തേനുമായി കലര്‍ത്തി കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.

Loading...

Leave a Reply

Your email address will not be published.

More News