Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 8:45 pm

Menu

Published on March 28, 2017 at 5:19 pm

ബാങ്ക് അക്കൗണ്ടുമായും മറ്റും ആധാര്‍ ലിങ്ക് ചെയ്തവര്‍ക്ക് പണി കിട്ടിയേക്കാം

government-can-suspend-a-citizens-aadhaar-number-without-prior-notice

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുമായും മറ്റും ആധാര്‍ ലിങ്ക് ചെയ്തവര്‍ക്ക് പണികിട്ടിയേക്കും. ആധാര്‍ നമ്പറുകള്‍ സ്ഥിരമായോ അല്ലെങ്കില്‍ താല്‍ക്കാലികമായോ പ്രവര്‍ത്തനരഹിതമാക്കാനുള്ള അധികാരം യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് ഉണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍.

പാര്‍ലമെന്റിന്റെ പരിഗണനയിലിരിക്കുന്ന ആധാര്‍ ആക്ടിലെ ചട്ടത്തിലാണ് ഇക്കാര്യം പറയുന്നത്. ഇത്തരത്തില്‍ ആധാര്‍ നമ്പറുകള്‍ പ്രവര്‍ത്തനരഹിതമാക്കപ്പെട്ടാല്‍ പൗരന്മാര്‍ക്ക് എന്ത് സുരക്ഷയാണുള്ളതെന്ന സംശയത്തിന് ഈ നിയമത്തില്‍ യാതൊരു വിശദീകരണവുമില്ലെന്നും വിവരാവകാശ രേഖയുടെ അടിസ്ഥാനത്തില്‍ ഒരു ദേശീയമാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നു.

ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായും മറ്റും ബന്ധിപ്പിച്ചവര്‍ക്ക് ആധാര്‍ ഇത്തരത്തില്‍ പ്രവര്‍ത്തനരഹിതമാക്കപ്പെടുന്നത് വന്‍ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

കൃത്യമായ രേഖയില്ലാതെയാണ് ആധാര്‍ എന്റോള്‍മെന്റ് നടന്നതെന്ന് പിന്നീട് കണ്ടെത്തിയാലും പുതിയ ഫോട്ടോഗ്രാഫ് എടുക്കുന്നതിനു പകരം നിലവിലുള്ള ഫോട്ടോ തന്നെയാണ് ഉപയോഗിച്ചതെങ്കിലും ആധാര്‍ പ്രവര്‍ത്തനരഹിതമാക്കപ്പെടാം.

യു.ഐ.ഡി.എ.ഐ 3,84,237 ആധാര്‍ നമ്പറുകള്‍ ഇത്തരത്തില്‍ ഡിയാക്ടിവേറ്റ് ചെയ്തിട്ടുണ്ടെന്നാണ് 2013 മാര്‍ച്ച് 20ന് യു.പി.എ സര്‍ക്കാറിനു കീഴിലുള്ള പാര്‍ലമെന്ററി കാര്യമന്ത്രി രാജീവ് ശുക്ല ലോക്സഭയെ അറിയിച്ചത്.

2015-2016 വര്‍ഷത്തില്‍ സാമൂഹ്യ പെന്‍ഷനും ഭക്ഷ്യറേഷനും ആധാര്‍ നിര്‍ബന്ധമാക്കിയശേഷം രാജസ്ഥാന്‍ പോലുള്ള സംസ്ഥാനങ്ങളില്‍ ഒട്ടേറെപ്പേര്‍ ആധാര്‍ പ്രവര്‍ത്തനരഹിതമായതിന്റെ ദുരിതം അനുഭവിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Loading...

Leave a Reply

Your email address will not be published.

More News