Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 6:16 pm

Menu

Published on June 3, 2013 at 10:04 am

മുന്തിരി ആരോഗ്യത്തിന് നല്ലത്

grapes-is-good-for-health

മുന്തിരി കഴിക്കുന്നത് രോഗമുള്ളവര്‍ക്ക് കൂടുതല്‍ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുമെന്നും പഠനം. മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോള്‍ ആണ് കൂടുതല്‍ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. പ്രമേഹ രോഗമുള്ളവര്‍ക്ക് രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങള്‍ വരാനുള്ള സാധ്യതയുണ്ട്. മുന്തിരി കഴിക്കുന്നവര്‍ക്ക് ഈ സാധ്യത കുറയുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നു.മിഷിഗണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. അമിത ഭാരമുള്ള എലികളില്‍ 90 ദിവസം നടത്തിയ പരീക്ഷണത്തിനൊടുവിലാണ് ഗവേഷക സംഘം പുതിയ നിഗമനത്തിലെത്തിയത്. മുന്തിരി ചേര്‍ത്തതും ചേര്‍ക്കാത്തതുമായ ഭക്ഷണം എലികള്‍ക്ക് 90 ദിവസം നല്‍കി. മുന്തിരി ചേര്‍ത്ത ഭക്ഷണം കഴിച്ച എലികളില്‍ കരളിന്റെയും വൃക്കയുടെയും പ്രവര്‍ത്തനം സുഗമമാണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News