Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 8:11 pm

Menu

Published on April 10, 2017 at 2:08 pm

നരച്ച മുടിയും ഹൃദയാരോഗ്യവും തമ്മിലെന്താണ് ബന്ധം?

gray-hair-hairline-extra-care-for-heart

മുടി നരയ്ക്കുന്നതും ഹൃദയത്തിന്റെ ആരോഗ്യവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ബന്ധമുണ്ടെന്നാണ് ലണ്ടനില്‍ നിന്നുള്ള ഗവേഷകരുടെ കണ്ടെത്തല്‍.

അകാലനര വെറുമൊരു സൗന്ദര്യ പ്രശ്‌നം മാത്രമല്ലെന്നും അത് ഹൃദയവുമായി ബന്ധപ്പെട്ട പല രോഗങ്ങളുടെയും മുന്നറിയിപ്പാണെന്നുമാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പുരുഷന്മാരിലാണ് ഇത് കൂടുതല്‍ കണ്ടുവരുന്നത്.

നാലു തരത്തില്‍പ്പെട്ട ആളുകളെയാണ് ഇക്കാര്യം സംബന്ധിച്ച പഠനത്തിന് വിധേയരാക്കിയത്. മുഴുവന്‍ കറുത്ത മുടിയുള്ളവര്‍, മുഴുവന്‍ വെളുത്തു നരച്ച മുടിയുള്ളവര്‍, പാതിയിലേറെ മുടി നരച്ചവര്‍, പാതിയില്‍ താഴെ മാത്രം മുടി നരച്ചവര്‍ എന്നിങ്ങനെ വിവിധ തരം സ്വഭാവമുള്ള മുടിയുള്ളവരെയും അവരുടെ ഹൃദയസംബന്ധമായ രോഗങ്ങളെയും വിശദമായി പഠിച്ചശേഷമാണ് ഗവേഷകരുടെ നിഗമനം.

ഇക്കൂട്ടരില്‍ പ്രമേഹം, രക്തസമ്മര്‍ദം, പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങളും പഠനവിധേയമാക്കി. അകാലനര ബാധിക്കുന്നവരില്‍ ഭൂരിപക്ഷവും വൈകാതെതന്നെ ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് അടിമപ്പെടുന്നുവെന്നായിരുന്നു കണ്ടെത്തല്‍.

അതായത് ഹൃദയാരോഗ്യം കുറവുള്ളവരില്‍ പലര്‍ക്കും പ്രായമാകും മുന്‍പേ നര ബാധിച്ചിരുന്നുവെന്നു സാരം. ഹൃദയത്തിലേക്കുള്ള രക്തചംക്രമണത്തിന് പലരും ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നതായും വ്യക്തമായി. പാരമ്പര്യമായി നേരത്തെ നര ബാധിക്കുന്നവര്‍ക്ക് ഇതു ബാധകമല്ല. അമിതമായ മാനസിക സമ്മര്‍ദ്ദവും അകാലനരയ്ക്കു കാരണമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News