Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 9:02 am

Menu

Published on November 15, 2017 at 6:39 pm

കുടിച്ചിട്ടുണ്ടോ ഒരു ഗ്രീന്‍കോഫി? ഗുണങ്ങളേറെയാണ്

green-coffee-and-health-benefits

കാപ്പിയോ ചായയോ കുടിച്ച് ഒരു ദിവസം തുടങ്ങുന്നത് പലരുടെയും പതിവാണ്. എന്നാല്‍ കാപ്പിയിലെ കഫീനും കലോറിയും ഓര്‍ത്ത് ചിലരെങ്കിലും ഇതിനോട് വൈമുഖ്യം കാണിക്കുന്നുണ്ട്. ഇതിന് പരിഹാരമായാണ് ഗ്രീന്‍ കോഫി എത്തിയിരിക്കുന്നത്.

വറുക്കാത്ത പച്ച കാപ്പിക്കുരു ഉപയോഗിക്കുന്ന കാപ്പിയാണ് ഗ്രീന്‍ കോഫി. ഗ്രീന്‍ കോഫിയുടെ ഗുണങ്ങള്‍ നിരവധിയാണ്. ശരീരഭാരം കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഗ്രീന്‍ കോഫി പരീക്ഷിക്കാവുന്നതാണ്. ധാരാളം ആന്റി ഓക്‌സിഡന്റ്‌സ് അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ആരോഗ്യത്തിന് ഉത്തമമാണ്. ഗ്രീന്‍ കോഫിയിലെ ആന്റി ഓക്‌സിഡന്റ്‌സ് തലമുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. ഗ്രീന്‍ കോഫിയിലെ കാപ്പിക്കുരു സത്ത് മുടികൊഴിച്ചില്‍ തടയുന്നു.

ഗ്രീന്‍ കോഫിയില്‍ അടങ്ങിയ ക്ലോറോജെനിക് ആസിഡ് ഉപാപചയ പ്രവര്‍ത്തനങ്ങളെ സഹായിക്കും. കരളില്‍നിന്നു രക്തത്തിലേക്ക് അമിതമായി ഗ്ലൂക്കോസിനെ പുറന്തള്ളുന്നത് കുറയ്ക്കുന്നു. ഗ്രീന്‍ കോഫിയിലെ ക്ലോറോജെനിക് ആസിഡ് ഫ്രീ റാഡിക്കലുകളെ അകറ്റാന്‍ ഗ്രീന്‍ ടീയെക്കാള്‍ പത്തു മടങ്ങ് സഹായിക്കും.

വൈറ്റമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ, പോഷക ഗുണങ്ങള്‍ നിറഞ്ഞ ഗ്രീന്‍ കോഫി അമിതമായ കൊഴുപ്പിനെ അകറ്റുകയും ചെയ്യും. ഗ്രീന്‍ കോഫിയുടെ ഉപയോഗം എല്‍ഡിഎല്‍ അഥവാ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനാല്‍ പക്ഷാഘാതത്തിനും ഹൃദ്രോഗത്തിനുമുള്ള സാധ്യത കുറയുന്നു.

വറുക്കാത്ത കാപ്പിക്കുരു ആയതിനാല്‍ പോളിഫിനോളുകളായ ഫെറൂലിക് ആസിഡ് ആന്റി ഓക്‌സിഡേറ്റീവ് ഏജന്റുകള്‍ ഗ്രീന്‍ കോഫിയിലുണ്ട്. ഇത് യുവത്വം തുളുമ്പുന്ന ചര്‍മ്മം ലഭിക്കാന്‍ സഹായകമാണ്. കൂടാതെ ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഉന്മേഷവും പ്രധാനം ചെയ്യുന്നു.

Loading...

Leave a Reply

Your email address will not be published.

More News