Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:03 am

Menu

Published on February 18, 2017 at 3:27 pm

വൃക്കയുടെ തകരാര്‍ പരിഹരിക്കാന്‍ ഗ്രീന്‍ടീ

green-tea-may-ease-kidney-damage-caused-cancer-drug

ശരീരഭാരം കുറയ്ക്കാന്‍ ഗ്രീന്‍ടീ ഉത്തമമാണെന്ന കാര്യം നേരത്തെ പല പഠനങ്ങളിലും തെളിഞ്ഞിട്ടുള്ളതാണ്. എന്നാലിപ്പോള്‍ കാന്‍സര്‍ ചികിത്സയില്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ മൂലം വൃക്കയ്ക്കുണ്ടാകുന്ന തകരാര്‍ പരിഹരിക്കാനും ഗ്രീന്‍ടീ ഉത്തമമാണെന്നാണ് പുതിയ കണ്ടെത്തല്‍.

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഒരുസംഘം ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. കീമോതെറാപ്പിയില്‍ ഉപയോഗിക്കുന്ന സിസ്പ്ലാറ്റിനാണ് വൃക്കയ്ക്കു തകരാര്‍ ഉണ്ടാക്കുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ ഗ്രീന്‍ടീയില്‍ അടങ്ങിയിയിരിക്കുന്ന പോളിഫിനോളിക് കോംപൗണ്ട് ആയ ഇസിജിക്കു സാധിക്കുമെന്നാണ് കണ്ടെത്തല്‍.

വൃക്കയില്‍ വിഷബാധയും മറ്റ് അനുബന്ധരോഗങ്ങള്‍ക്കും കാരണമാകുന്നത് സിസ്പ്ലാറ്റിന്റെ പാര്‍ശ്വഫലമാണ്. എയിംസിലെ ഫ്രൊഫസര്‍ ജാഗൃതി ഭാട്യയുടെ നേതൃത്വത്തിലാണ് ഈ ഗവേഷണം നടന്നത്. സിസ്പ്ലാറ്റിന്റെ ആദ്യ ഉപയോഗത്തില്‍ 30 ശതമാനം കാന്‍സര്‍ രോഗികള്‍ക്കും വൃക്കയില്‍ വിഷബാധ കണ്ടെത്തിയിരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ ഇതുവരെ മരുന്നുകള്‍ കണ്ടെത്തിയിരുന്നില്ലെന്നും അതുകൊണ്ടുതന്നെ ഈ കണ്ടെത്തല്‍ കാന്‍സര്‍ ചികിത്സാരംഗത്ത് പുതിയ സാധ്യത തുറക്കുന്നതായും ഭാട്യ പറയുന്നു.

മാത്രമല്ല മജ്ജയെ ബാധിക്കുന്ന ഗുരുതരരോഗം ബാധിച്ചവരുടെ ജീവന്‍ രക്ഷിക്കാനുള്ള കഴിവും ഗ്രീന്‍ടീക്കുണ്ടെന്നും ജേണല്‍ ഓഫ് ബയോളജിക്കല്‍ കെമിസ്ട്രീയില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നുണ്ട്.

ഗ്രീന്‍ ടീ ഇലകളില്‍ അടങ്ങിയ പോളിഫിനോള്‍ ആയ എപ്പിഗാലോകേറ്റ് ചിന്‍ 3 ഗാലേറ്റ് (ഋഇഏഇ) ആണ് മജ്ജയെ ബാധിക്കുന്ന രോഗങ്ങളില്‍ നിന്നു സംരക്ഷിക്കുന്നതെന്ന് യു. എസിലെ സെന്റ് ലൂയിസിലെ വാഷിങ്ങ്ടണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

മള്‍ട്ടിപ്പിള്‍ മൈലോമ, അമിലോയ്‌ഡോസിസ് എന്നീ രോഗങ്ങള്‍ മൂലം വിഷമിക്കുന്നവര്‍ക്ക് ഗ്രീന്‍ടീ ഉപയോഗിക്കുന്നത് പ്രയോജനം ചെയ്യുമെന്നും പഠനം പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News