Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 4:22 pm

Menu

Published on August 17, 2016 at 11:00 am

ഗ്രില്‍ഡ് ചിക്കന്‍ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക് …..

grilled-barbecued-meat-may-up-kidney-cancer-risk

മലയാളികളുടെ തീരമേശയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു വിഭവമായി കഴിഞ്ഞു ഗ്രില്‍ഡ് ചിക്കന്‍ വിഭവങ്ങള്‍.എന്നാൽ അടുത്തിടെ നടത്തിയ പഠന റിപ്പോർട്ട് പ്രകാരം ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്.ഗ്രില്‍ഡ് ചിക്കന്‍ വിഭവങ്ങള്‍ വൃക്കയിലുണ്ടാകുന്ന അര്‍ബുദത്തിന് കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.

ഫാസ്റ്റ് ഫുഡ് അടക്കമുള്ളവയുടെ ഉപയോഗമാണ് ഇതിന് പ്രധാന കാരണമെന്ന കണ്ടെത്തലിലാണ് അമേരിക്കയിലെ ടെക്സാസ് സര്‍വകലാശാലയിലെ ഗവേഷകര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. അര്‍ബുദ രോഗികളെ പഠനവിധേയയമാക്കിയതില്‍ നിന്നാണ് അവരില്‍ ഭൂരിപക്ഷത്തിനും ഭക്ഷണ രീതിയാണ് രോഗകാരണമായതെന്ന് കണ്ടെത്തിയത്.

ഉയര്‍ന്ന താപനിലയില്‍ തീയില്‍വെച്ച് നേരിട്ട് പാചകം ചെയ്യുന്ന മാംസ വിഭവങ്ങളും ഇത് പാചകം ചെയ്യാനുപയോഗിക്കുന്ന മറ്റ് വസ്തുക്കളും കിഡ്നിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.കുടുംബത്തില്‍ ക്യാന്‍സര്‍ പാരമ്പര്യമുള്ളവര്‍ക്ക് ഇത്തരം ഭക്ഷണശീലം ഉണ്ടാക്കിയേക്കാവുന്ന വിപത്ത് വളരെ വലുതായിരിക്കും.

അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ പ്രായപൂര്‍ത്തിയായവരില്‍ റീനല്‍ സെല്‍ കാര്‍സിനോമ എന്ന അര്‍ബുദരൂപം വളരെ വലിയതോതില്‍ വ്യാപകമാവുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News