Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:16 pm

Menu

Published on October 17, 2017 at 10:57 am

വാട്‍സ്ആപ്പിൽ ഇനി ഗ്രൂപ്പ് വോയിസ് കോളും ….!

group-voice-calls-coming-to-whatsapp

വാട്ട്സ്‌ആപ്പ് ഉപഭോക്താക്കള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. പുത്തന്‍ ഫീച്ചറുകളുമായി വാട്ട്സ്ആപ്പ് വീണ്ടും എത്തുന്നു.റീകോള്‍ ഫീച്ചറാണ് വാട്ട്സ്‌ആപ്പ് ഔദ്യോഗികമായി അവസാനം പുറത്തുവിട്ടിരിക്കുന്ന ഫീച്ചര്‍.എന്നാൽ ഇപ്പോൾ മറ്റൊരു പുതിയ ഫീച്ചർ കൂടി അണിയറയില്‍ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അത് ഗ്രൂപ്പ് വോയിസ് കോള്‍ സൗകര്യമാണ്. ഒരു പ്രമുഖ ടെക് മാധ്യമമാണ് ഇതു സംബന്ധിച്ച്‌ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

നിലവില്‍ വീഡിയോ കോള്‍,വോയ്സ് കോള്‍, സംവിധാനങ്ങള്‍ മാത്രമാണ് വാട്സ്‌ആപ്പിലുള്ളത്. ഗ്രൂപ്പ് വോയ്സ് കോള്‍ സൗകര്യം കൂടി എത്തുന്നതോടെ വാട്സ്‌ആപ്പിൻറെ ഉപയോഗം മറ്റൊരു തലത്തിലേക്ക് തന്നെ ഉയരാനാണ് സാധ്യത.ഇതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും അടുത്ത വര്‍ഷത്തോടെ ഫീച്ചര്‍ രംഗത്തെത്തുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ ഫീച്ചറിനെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News