Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: സെന്‍ട്രല്‍ ഡല്‍ഹിയിലെ രജീന്ദര്‍ നഗറില്‍ അജ്ഞാതരുടെ വെടിയേറ്റു രണ്ടുപേര്‍ മരിച്ചു. ലഖാന്‍, രാം ചരണ്‍, എന്നിവരാണ് കൊല്ലപ്പെട്ടത് .വ്യാഴാഴ്ച രാവിലെ 9.30 നാണ് സംഭവം. രജീന്ദര്‍ നഗറിലെ ശങ്കര്‍ റോഡിലൂടെ നടന്നു പോകുന്നവര്ക്ക് നേരെ ബൈക്കിലത്തെിയ മൂന്നംഗ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. ഇവരെ അടുത്തുള്ള ആശുപത്രിയിലത്തെിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മരിച്ച രാംചരണ്‍ തിസ് ഹസാരി കോടതിയില്‍ നിലവിലുള്ള കേസിലെ സാക്ഷിയാണ്. കേസുമായി ബന്ധപ്പെട്ടവരാണ് അക്രമം നടത്തിയതെന്നാണ് സൂചന. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കൊലയാളികളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല.