Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2026 8:02 am

Menu

Published on January 29, 2015 at 4:52 pm

നിങ്ങളുടെ കുടുംബ ബന്ധങ്ങൾ തകർക്കുന്ന ചില സ്ഥിരം ശീലങ്ങൾ..!!

habits-that-can-ruin-your-relationship

ഇന്നത്തെ കാലത്ത് ഒരു നല്ല കുടുംബ ജീവിതം നയിക്കുക എന്നത് വളരെയധികം പ്രയാസമുള്ള ഒരു കാര്യമാണ്.ചില നിസ്സാരമായ പ്രശ്നങ്ങള്‍പോലും വിവാഹമോചനത്തിലേക്ക് നയിക്കും. അതുകൊണ്ട് തന്നെ കുടുംബ ജീവിതം കെട്ടിപടുക്കുമ്പോൾ വളരെയധികം ശ്രദ്ധപുലർത്തേണ്ടത് അത്യാവശ്യമാണ്.വിവാഹബന്ധത്തെ തകര്‍ക്കുന്ന ചില സ്ഥിരം ശീലങ്ങളുണ്ട്. അത്തരം കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…

ആശയവിനിമയത്തിലെ പോരായ്മ
വിവാഹമോചനത്തിലേക്ക് നയിക്കുന്ന ഒരു കാരണമാണ് വ്യക്തമായും സഥിരമായുമുള്ള ആശയവിനിമയം ഇല്ലായ്മ. ഇതൊഴിവാക്കി പങ്കാളിയുമായി നല്ല ആശയവിനിമയത്തിലേര്‍പ്പെടുക. പണം പോലുള്ള കാര്യങ്ങളെപ്പറ്റി തുറന്ന് സംസാരിക്കുക. പ്രശ്നങ്ങള്‍ സംസാരത്തിലൂടെ പരിഹരിക്കുക. ദിവസവും പരസ്പരം സംസാരിക്കാന്‍ സമയം കണ്ടെത്തുക. തിരക്കുള്ളപ്പോഴും സംസാരിക്കാന്‍ സമയം കണ്ടെത്തുകയും ആശങ്കകളും, സ്വപ്നങ്ങളും, സന്തോഷങ്ങളും പങ്ക് വെയ്ക്കുകയും ചെയ്യുക. നിങ്ങളുടെ ജീവിതത്തിലെ ഒരു പ്രധാന ഘടകമായി പങ്കാളിയെ മാറ്റുക.

communication

താരതമ്യം ചെയ്യുക
പങ്കാളിയെ അഭിനന്ദിക്കാനും സ്‌നേഹിക്കാനും ശീലിക്കുക. മറ്റുള്ളവരുമായി താരതമ്യം ചെയ്തു കുറ്റപ്പെടുത്താതിരിക്കുക.
മുന്‍കാമുകനെക്കുറിച്ച് സംസാരിക്കുക: മുന്‍ കാമുകനുമായി താരതമ്യം ചെയ്യപ്പെടുന്നത് ഒരു പങ്കാളിയും ഇഷ്ടപ്പെടില്ല. ഇടയ്ക്കിടെ മുന്‍ പാട്‌നറെക്കുറിച്ച് സംസാരിക്കുന്നത് ബന്ധങ്ങളെ തകര്‍ച്ചയില്‍ കൊണ്ടെത്തിക്കും.

compare

 

ഭൂതകാലം ചികയുക

ഭൂതകാലത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതു ഒഴിവാക്കുക. ഭൂതകാലത്തെക്കുറിച്ച് നിങ്ങള്‍ എത്ര തന്നെ ചര്‍ച്ച ചെയ്താലും അതില്‍ ഒരു മാറ്റവും വരില്ല. ബന്ധങ്ങള്‍ നിലനിര്‍ത്തണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പഴയ കാര്യങ്ങള്‍ മറന്നു പുതിയ തുടക്കം കാത്തിരിക്കുക.

past

സ്വയം കേന്ദ്രീകൃതം
പങ്കാളിക്ക് പ്രാധാന്യം നല്കുക. ജീവിതം സ്വയം കേന്ദ്രീകൃതമാക്കാതിരിക്കുക. നിങ്ങളുടെ സമീപത്ത് നിന്ന് പങ്കാളിയെ ഒഴിവാക്കാതിരിക്കുക. വിവാഹത്തില്‍ നമ്മള്‍ എന്ന പദത്തിന് ഏറെ പ്രാധാന്യമുണ്ട്. അതില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും തുല്യസ്ഥാനമാണ്. പരസ്പരം സഹകാരികളായി ജീവിക്കുക. ജോലി, ആരോഗ്യം, സുഹൃത്തുക്കള്‍, കുടുംബം എന്നിവയിലെല്ലാം പരസ്പരം തുറന്ന സമീപനം പുലര്‍ത്തുക. സ്വഭാവികമായും, പക്വതയോടെയും പെരുമാറുക.

lover1

അഭിനന്ദനം
എല്ലാവരും തന്നെ മറ്റുള്ളവരില്‍ നിന്ന് അഭിനന്ദനം ആഗ്രഹിക്കുന്നവരാണ്. നിങ്ങള്‍ പങ്കാളിക്കായി ചെയ്യുന്ന നല്ല കാര്യങ്ങള്‍ അവഗണിച്ചാല്‍ അത് എത്രത്തോളം നിരാശാജനകമായിരിക്കും. പങ്കാളികള്‍ നല്ലത് ചെയ്യുമ്പോള്‍ അവരെ അഭിനന്ദിക്കുക. സുഹൃത്തുക്കളുടെയും, കുടുംബാംഗങ്ങളുടെയും മുന്നില്‍ അവരെ അഭിനന്ദിക്കുക. നന്നായി പാകം ചെയ്ത ഭക്ഷണം പോലെ ദിനേനയുള്ള കാര്യങ്ങള്‍ക്ക് അഭിനന്ദനം നല്കാം. അവരുടെ കരുത്ത്, ദയ, ആത്മവിശ്വാസം എന്നിവയെ ബഹുമാനിക്കുക. സ്നേഹം നല്കുകയും, നിങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്യുന്ന ഒരാളെ പങ്കാളിയായി ലഭിക്കുക എന്നത് ഒരനുഗ്രഹമാണ്. എന്നാല്‍ അത് എളുപ്പത്തില്‍ സാധിക്കുമെന്ന് കരുതേണ്ടതില്ല.

Relations

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News