Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദില്ലി: മുന്‍ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് വിവാഹത്തിനൊരുങ്ങുന്നു.വധു ബോളിവുഡ് നടി ഗീതാ ബസ്രയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇരുവരും മാര്‍ച്ചില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും രഹസ്യമായി വിവാഹം കഴിച്ചെന്നുമൊക്കെയുള്ള വാർത്തകളാണ് പ്രചരിക്കുന്നത്.ഹര്‍ഭജന്റെ കളികള്‍ നടക്കുമ്പോള്‍ മിക്കവാറും ഗീതയുടെ സാന്നിദ്ധ്യം കാണുന്നതായിരുന്നു കഥകള്‍ക്ക് കാരണമായിരുന്നത്.’ദി ട്രെയിന്‍’ എന്ന സിനിമ ഒഴിച്ചാല്‍ കാര്യമായി ബോളിവുഡില്‍ മികവ് കാട്ടാന്‍ ഗീതാ ബസ്രയ്ക്ക് സാധിച്ചിട്ടില്ല. എന്നാൽ ഇവർ പ്രശസ്തി നേടിയത് ഹര്‍ഭജന്‍ സിംഗിൻറെ കാമുകിയെന്ന രീതിയിലായിരുന്നു. ഇരുവരെയും പലപ്പോഴും പലയിടങ്ങളിലും ഒരുമിച്ചു കണ്ടതോടെയാണ് ഗോസിപ്പുകൾ വരാൻ തുടങ്ങിയത്. ഒരു മാസം മാത്രം ബാക്കി നില്‍ക്കെയാണ് വിവാഹ വാര്‍ത്തയും പുറത്തുവരുന്നത്. എന്നാൽ ഹർഭജനോ ഗീതയോ ഇതുവരെയും വിവാഹ വാർത്തയോട് പ്രതികരിച്ചിട്ടില്ല.2011ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു ഹര്‍ഭജന്‍.
Leave a Reply